താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നിയമസഭയിൽ ലിന്റോ ജോസഫ് ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

പുതുപ്പാടിയിലെ പട്ടയ പ്രശ്നം പരിഹരിക്കുന്നതിനുളള നടപടികളുടെ ഭാഗമായി സമഗ്രമായ വിവര ശേഖരണത്തിന്‌ വേണ്ടി താമരശ്ശേരി താലൂക്ക്‌ ഓഫീസിലെയും, കോഴിക്കോട്‌ ലാന്‍ഡ്‌ ട്രൈബ്യൂണല്‍ ഓഫീസിലെയും കളക്ടറേറ്റിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ള സര്‍വെയര്‍മാരെയും മറ്റും ദിവസ വേതന അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിച്ചു പട്ടയപ്രശ്നം വേഗത്തില്‍ പരിഹരിക്കുവാനും നടപടി സ്വീകരിച്ചുവരുന്നു.

പുതുപ്പാടി വില്ലേജിലെ നിലമ്പൂര്‍ കാട്‌ എന്ന പ്രദേശത്തെ 82 കൈവശക്കാര്‍ക്ക്‌ കുടിയായ്മ ഉറപ്പ് വരുത്തി പട്ടയം സ്വീകരിക്കാവുന്നതാണെന്ന സ്പഷ്ടീകരണം ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ ലാന്‍ഡ്‌ ട്രൈബ്യൂണല്‍ ഓഫീസില്‍ നിന്ന്‌ നടപടികള്‍ ആരംഭിക്കുകയും 48 പട്ടയങ്ങള്‍ തയ്യറാക്കിയിട്ടുമുണ്ട്.

പുതുപ്പാടി വില്ലേജില്‍ പട്ടയപ്രശ്നം നിലനില്‍ക്കുന്ന ഭൂമിയിൽ നിന്നും ഭൂരിഭാഗം പേരും കൈവശം വച്ച്‌ വരുന്നത്‌ റീ സ 1/1 ലെ ഭൂമിയാണ്‌. വില്ലേജ്‌ രേഖകള്‍ പ്രകാരം സര്‍വ്വെ നമ്പര്‍ 1/1 എന്നത്‌ 44 ജന്മികള്‍ ഉള്ള, 7700 ഏക്കര്‍ ഒട്ടളവ്‌ ഉള്ള സ്വകാര്യ ഭൂമിയാണ്‌. 7700 ഏക്കര്‍ ഭൂമിയില്‍ ഏതാണ്ട്‌ പകുതിയോളം ഭൂമി നിക്ഷിപ്ത വന ഭൂമിയായി മാറി.

1971ലെ സ്വകാര്യ വനഭൂമി (നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) നിയമപ്രകാരം പതിവ് ആവശ്യത്തിനായി 1978 ൽ തന്നെ കൈമാറ്റം ചെയ്യപ്പെട്ട (1980 ലെ കേന്ദ്ര വനസംരക്ഷണ നിയമം നിലവിൽ വരുന്നതിനു മുൻപ് തന്നെ) പ്രസ്തുത ഭൂമി സംബന്ധമായി, കേന്ദ്രാനുമതി തേടുകയും പകരം ഭൂമി വനവൽക്കരണത്തിനായി വിട്ടുകൊടുക്കുകയും ചെയ്യേണ്ടതുണ്ടെന്ന വനംവകുപ്പിന്റെ ആവശ്യം നിലനിൽക്കുന്നതല്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Next Story

മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയില്‍ മത്സ്യവിതരണ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു

Latest from Main News

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം