അഭയത്തിന് തിരുവരങ്ങ് 81 എസ്.എസ്.എൽ.സി.ബാച്ചിൻ്റെ കാരുണ്യ സ്പർശം

ചേമഞ്ചേരി : തിരുവങ്ങൂർ ഹൈസ്കൂളിലെ 1981 എസ്.എസ്.എൽ.സി ബാച്ച് തിരുവരങ്ങ് 81 കൂട്ടായ്മ സഹപാഠികളായ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ഒരു ലക്ഷത്തി പതിനായിരം രൂപ ചേമഞ്ചേരി അഭയം ചാരിറ്റബിൾ ട്രസ്റ്റിന് സഹായധനമായി നൽകി.’ഭിന്നശേഷി വിദ്യാർഥികളുടെ ക്രിയാത്മ ശേഷി മുന്നേറ്റത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കുമായി ഫലപ്രദമായി ഉപയോഗിക്കുന്ന അഭയം സ്കൂളിൽ നടന്ന ചടങ്ങിൽ തിരുവരങ്ങ് 81 ചെയർമാൻ കെ.വി ബഷീർ എം.സി.മമ്മത് കോയ മാസ്റ്റർക്ക് തുക കൈമാറി. അഭയം പ്രസിഡണ്ട് ഡോ ഹമീദ് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സത്യനാഥൻ മാടഞ്ചേരി സ്വാഗതവും ക്ലാസ് സെക്രട്ടറി ശരിധരൻ ചെറൂര് നന്ദിയും പറഞ്ഞു. സതിവടക്കയിൽ, ശോഭന,ലാൽ കുമാർ സംസാരിച്ചു

Leave a Reply

Your email address will not be published.