വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യതയുണ്ടെന്നും, അത് വകവച്ചു നൽകണമെന്നും, അധ്യാപകരുടേത് അമിതാധികാരപ്രയോഗമാണെന്നും മുഹമ്മദലി കിനാലൂർ പറയുന്നു.കുട്ടികളിൽ മൊബൈൽ അഡിക്ഷൻ ഉണ്ടാക്കുമെന്നുമാണ് ആക്ഷേപം. 2022ൽ ദേശീയ ബാലാവകാശ കമ്മീഷൻ പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് സ്‌കൂളുകളിലെയും, ക്ലാസ് മുറികളിലെയും റീൽസ് ചിത്രകരണമെന്നും പരാതിക്കാരൻ പറഞ്ഞു.
സ്കൂളുകളിൽ വിദ്യാർത്ഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണങ്ങൾ പുതിയകാലത്ത് സാധാരണമാണ്. ക്ലാസ് മുറികളിൽ നിന്ന് അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന വീഡിയോ കണ്ടന്റുകളാണ് സാമൂഹിക മാധ്യമങ്ങളിൽ സമീപകാലത്ത് സജീവമാകുന്നത് . ഇതിനെതിരെയാണ് എഴുത്തുകാരനും, സാമൂഹ്യ പ്രവർത്തകനുമായ മുഹമ്മദലി കിനാലൂർ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയത്.
വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയതിന് പുറമേ ബാലാവകാശ കമ്മീഷനും പരാതി നൽകാൻ ഇരിക്കുകയാണ് മുഹമ്മദലി കിനാലൂർ. റീൽ ചിത്രീകരണത്തെ അനുകൂലിച്ചും എതിർത്തുമുള്ള ചർച്ചകളും സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നുണ്ട്.