ഓണം ബംബർ അടിച്ച ഭാഗ്യവാനെ ഒടുവിൽ തിരിച്ചറിഞ്ഞു

25 കോടിയുടെ ഓണം ബംബർ അടിച്ച ഭാഗ്യവാനെ ഒടുവിൽ തിരിച്ചറിഞ്ഞു. നെട്ടൂരിലെ നിപ്പോണ്‍ പെയിന്റ് കടയിലെ ജീവനക്കാരൻ ശരത് എസ്. നായരാണ് ആ ഭാഗ്യവാൻ. നെട്ടൂര്‍ തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കി. നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി. ലതീഷില്‍ നിന്നാണ് ശരത്ത് ടിക്കറ്റെടുത്തത്.

ബംപർ നറുക്കെടുപ്പ് നടന്ന ദിവസം രാവിലെ ജോലിക്കെത്തിയ ശരത്ത് പിന്നീട് ഇവിടെ നിന്ന് മടങ്ങുകയായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. കുടുംബത്തില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നും ആശുപത്രിയല്‍ പോവണമെന്നും പറഞ്ഞ് പോവുകയായിരുന്നെന്ന് അവർ പറഞ്ഞു. ലോട്ടറിയെടുത്ത കാര്യം അറിയാമായിരുന്നെങ്കിലും ബംബറടിച്ചത് മറ്റുള്ളവർ അറിഞ്ഞിരുന്നില്ല. ഇദ്ദേഹം സ്ഥിരമായി ബംബറെടുക്കുന്ന ആളാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. തൊട്ടടുത്ത ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ശരത്ത് ടിക്കറ്റെടുത്തത്. 

Leave a Reply

Your email address will not be published.