‘സ്പൂൺ ഓഫ് മലബാർ’ ലോഞ്ചിങ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പാക്കുന്ന ചലനം മെൻ്റർഷിപ്പിൻ്റെ ഭാഗമായി സൗത്ത് സിഡിഎസിൻ്റെ കീഴിൽ നല്ലളത്ത് ആരംഭിച്ച ‘സ്പൂൺ ഓഫ് മലബാർ’ ഓൺലൈൻ ഫുഡ് ഡെലിവറി സംരംഭത്തിന്റെ ലോഞ്ചിങ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന ഭക്ഷണം കുറഞ്ഞ നിരക്കിൽ വീടുകളിൽ എത്തിച്ചുനൽകുകയാണ് പുതിയ സംരംഭത്തിലൂടെ ചെയ്യുക. രാവിലെയും ഉച്ചക്കും രാത്രിയും ആവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകും. സൗത്ത് സിഡിഎസിന് കീഴിലെ നാല് സംരംഭങ്ങളുടെ ബ്രാൻഡിങ്ങും ചടങ്ങിൽ നടന്നു.

നല്ലളം സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സൗത്ത് സിഡിഎസ് ചെയർപേഴ്സൺ എം ശ്രീജ, കൺവീനർ വി വി ഷീജ, കുടുംബശ്രീ സിഡിഎസ് മെമ്പർ സെക്രട്ടറി സി സജീഷ്, കൗൺസിലർമാരായ മൈമൂന ടീച്ചർ, റഫീന അൻവർ, ചലനം മെൻ്റർ സൂസൻ എലിസബത്ത്, ബ്ലോക്ക് കോഓഡിനേറ്റർ ശില്പ, എംഇസി ശബാന തുടങ്ങിയവർ പങ്കെടുത്തു.

സിഡിഎസുകളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ചലനം മെൻ്റർഷിപ്പ്. സംസ്ഥാന കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന പദ്ധതിയിൽ 18 സിഡിഎസുകളെയാണ് തെരഞ്ഞെടുത്തത്. അയൽക്കൂട്ടങ്ങളുടെയും എ ഡിഎസുകളുടെയും ശാക്തീകരണം, നൂതന സംരംഭങ്ങൾ ആരംഭിക്കൽ, കണക്കുകളും രേഖകളും ക്രമപ്പെടുത്തൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് മെൻ്റർഷിപ്പിൻ്റെ ഭാഗമായി നടപ്പാക്കുക.

Leave a Reply

Your email address will not be published.

Previous Story

ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച് എം. സ് ബാബുരാജ് പുരസ്‌കാരം നാളെ നൽകും

Next Story

മീനാക്ഷി നോവൽ 135 -ാം വാർഷികം കാരയാട്; എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും

Latest from Main News

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാനാവില്ല’; സുപ്രിംകോടതി

 വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാൻ പ്രയാസമെന്ന് സുപ്രിംകോടതി. നിരന്തര ബലാത്സംഗം ഉണ്ടെന്ന വാദം നിലനിൽക്കില്ലെന്നും കോടതി

മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊഴിക്കോട്: കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡ്ഡിനോട്

അഞ്ച് ജില്ലകളിൽ എക്‌സ്‌ക്ലൂസീവ് എൻഡിപിഎസ് കോടതികൾ സ്ഥാപിക്കാൻ ഹൈക്കോടതി നിർദേശം

നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) കേസുകൾ കേരളത്തിൽ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവ വേഗം തീർപ്പാക്കാൻ അഞ്ച് ജില്ലകളിൽ

എസ്‌എസ്‌എൽസി പരീക്ഷ കടുപ്പമാകും എന്ന പ്രചരണം വ്യാജം: വിദ്യാഭ്യാസ വകുപ്പ്

മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പറുകൾ അതീവ കടുപ്പമേറിയതാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ്.

ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണ് പരിശോധന വേണ്ട; ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞാലുടൻ ഡിജിറ്റൽ ലൈസൻസ്

​ലേണേഴ്സ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് വരുത്തിയ പുതിയ ഇളവുകൾ വലിയ ആശ്വാസമാകുന്നു. ലേണേഴ്സ് ലൈസൻസിന്റെ ആറുമാസ