കോഴിക്കോട് എം സ് ബാബുരാജിന്റെ നാല്പത്തിഏഴാം ചരമദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് ഏർപ്പെടുത്തിയ എം. സ് ബാബുരാജ് ചലച്ചിത്രപ്രതിഭപുരസ്‌കാരം പിന്നണിഗായകൻ സുനിൽകുമാറിനും, കർമശ്രേഷ്ഠപുരസ്‌കാരം ഹാമോണിസ്റ്റ് ജബ്ബാർബാബുരാജിനും. പതിനായിരം രൂപയും, പ്രശസ്ത്തിപത്രവും ഒക്ടോബർ 6 തിയ്യതി വൈകുന്നേരം 6.30ന് കോഴിക്കോട് ടൌൺ ഹാളിൽ ബാബുരാജ് അനുസ്മരണചടങ്ങിൽ ശ്രീ:എം. വി ശ്രെയസ്കുമാർ (മാനേജിങ് ഡയറക്ടർ മാതൃഭൂമി) പുരസ്‌കാരം സമ്മാനിക്കും. ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് പ്രസിഡന്റ് ജാൻസി സി. കെ ആദ്യഷതവഹിക്കുന്ന ചടങ്ങിൽ ശ്രീ :ഡോക്ടർ കെ മൊയ്‌തു മുഖ്യാതിഥി ആയിരിക്കും. കൂടാതെ മലയാളമനോരമ സിനിയർ കോഡിനേറ്റിഗ് എഡിറ്റർ ശ്രീ:അനിൽ രാധാകൃഷ്ണൻ, കാലിക്കറ്റ് ചെമ്പർ പ്രസിഡണ്ടും, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണറുമായിരുന്ന ശ്രീ :വിനീഷ് വിദ്യാധരൻ,ലയൺസ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ആയ ശ്രീ: സംസൻഎം ജോൺ, ബിൽഡർസ് അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാനുമായ ശ്രീ :സുബൈർ കൊളക്കാടൻ, എന്നിവർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് ചലച്ചിത്രപിന്നണിഗായകൻ സുനിൽകുമാറിന്റെയും, ഹാർമണിസ്റ്റ് ജബ്ബാർബാബു രാജിന്റയും നേതൃത്വത്തിൽ ബാബുരാജ് ഗാനങ്ങൾ കോർത്തിണക്കിയ സംഗീതനിശ ഉണ്ടായിരിക്കും.
Latest from Local News
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമം പൊതുവിതരണ വകുപ്പ് പുതുക്കി. ഒരു മണിക്കൂര്‍ കുറവോടെ പുതിയ സമയക്രമം ഇന്ന് മുതല്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 06 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം ഡോ: ഇഹ്ജാസ്
മണിയൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’ അഞ്ചാം വർഷത്തിലേക്ക്. പ്രീ- സ്കൂൾ മുതൽ സെക്കൻഡറി തലം വരെയും പൊതുജന വിദ്യാഭ്യാസരംഗത്തും
പയ്യോളി: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ 11 12 തീയതികളിൽ ഇരിങ്ങൽ സർഗാലയയിൽ വച്ച് നടത്തുന്ന നേതൃത്വ പരിശീലന ക്യാമ്പിന് സ്വാഗത
അരിക്കുളം ഗ്രാമപഞ്ചായത്തും കേരള സാഹിത്യ അക്കാദമിയും ചേർന്ന് ചാത്തു നായരുടെ മീനാക്ഷി എന്ന നോവലിൻ്റെ 135 വാർഷികം ആഘോഷിക്കുന്നു.ഒക്ടോബർ 11 ന്