മേപ്പയ്യൂർ: ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പരാജയപ്പെട്ടെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.മൂസ്സ അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വികസന മുരടിപ്പും കെടുകാര്യസ്ഥതയും ആരോപിച്ചു കൊണ്ട് യുഡിഎഫ് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതേ ആവശ്യം ഉന്നയിച്ച് യു.ഡി.എഫ്. നടത്തുന്ന രണ്ടാം ഘട്ട സമരമായിരുന്നു ഇന്ന് നടന്നത്.യുഡിഎഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈ: പ്രസിഡൻ്റ് മൂസ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി ഇ.അശോകൻ, കെ.എം.എ.അസീസ്, ടി.കെ.ലത്തീഫ് , കെ.പി. രാമചന്ദ്രൻ, പി.കെ. അനീഷ് ,എം.എം അഷറഫ്, മുജീബ് കോമത്ത്, കെ.എം സുരേഷ് ബാബു, സറീനഒളോറ ,ആന്തേരി ഗോപാലകൃഷ്ണൻ, സി.എം. ബാബു, സത്യൻ വിളയാട്ടൂർ, ഷർമിന കോമത്ത് കെ.കെ അനുരാഗ് , പ്രസന്നകുമാരി മൂഴിക്കൽ എന്നിവർ സംസാരിച്ചു.. ഇ.കെ. മുഹമ്മദ് ബഷീർ, ശ്രിനിലയം വിജയൻ, സി.പി. നാരായണൻ, ഇല്ലത്ത് അബ്ദുറഹ്മാൻ, ഷബീർ ജന്നത്ത്, റാബിയ എടത്തിക്കണ്ടി, ടി.എം. അബ്ദുള്ള, ആർ.കെ. രാജീവൻ, കീഴ്പോട്ട് അമ്മത്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, അഷിദ നടുക്കാട്ടിൽ കെ.എം. ശ്യാമള, കീഴ്പോട്ട് പി.മൊയ്തി, സുധാകരൻ പി.കെ. എന്നിവർ നേതൃത്വം നൽകി.
Latest from Local News
കോഴിക്കോട് എം സ് ബാബുരാജിന്റെ നാല്പത്തിഏഴാം ചരമദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് ഏർപ്പെടുത്തിയ എം. സ് ബാബുരാജ് ചലച്ചിത്രപ്രതിഭപുരസ്‌കാരം
കോഴിക്കോട് ഗവ. ഐടിഐയില്‍ അരിത്മാറ്റിക് കം ഡ്രോയിംഗ് (എസിഡി) ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് (ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍) നിയമനം നടത്തുന്നു. യോഗ്യത:
വില്യാപ്പള്ളി-ചേലക്കാട് റോഡ് നിര്‍മാണത്തില്‍ വടകര റീച്ചിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ക്കായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്ലോത്ത് നട
എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: