കോഴിക്കോട് : ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകുമെന്ന് മേയർ ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും പൈതൃകവുമായ ചരിത്രവസ്തുക്കളുടെ പ്രദർശനം “പൈതൃകം”ത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേയർ, പല ഉൽപ്പന്നങ്ങൾ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോകും , ചെറിയ കലക്ഷൻ വീട്ടിലുണ്ട് , പുതിയ തലമുറ ഇതെല്ലാം കണ്ട് പഠിക്കണമെന്ന് മേയർ ഓർമ്മപ്പെടുത്തി.
കോഴിക്കോട് സാഹിത്യ നഗരമായി യുനസ്കോ അംഗീകരിച്ചതിൻ്റെ ഭാഗമായി തപാൽ വകുപ്പ് പുറത്തിറക്കിയ സ്പെഷ്യൽ കവർ മേയർക്ക് തപാൽ വകുപ്പ് ഉദ്യോഗസ്ഥർ സമ്മാനിച്ചു.
മാനാഞ്ചിറയ്ക്ക് സി.എസ്.ഐ കത്തീഡ്രൽ ഹാളിൽ ഞായറാഴ്ച ( ഒക്ടോ – 5 ന് വൈകിട്ട് 7 വരെ ) സമാപിക്കും
മലബാറിന്റെ ചരിത്രത്തിൽ രണ്ടാമത്തെ വലിയ പ്രദർശനമാണിത്. 2023-ലെ ആദ്യ പ്രദർശനത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ താളിയോല ഗ്രന്ഥങ്ങൾ, നാരായം, പുരാതന ചൈനീസ് അണികൾ, പിഞ്ഞാൻ പാത്രങ്ങൾ, പഴയ ക്യാമറകൾ, ഗ്രാമഫോണുകൾ, കാർഷിക ഉപകരണങ്ങൾ പുറമെ കേരള ഗവൺമെൻറ് ആർകൈവ്സ് ഡിപ്പാർട്ട്മെൻ്റ് ഒരുക്കുന്ന പുരാരേഖാ പ്രദർശവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്
അസോസിയേഷൻ പ്രസിഡന്റ് ലത്തീഫ് നടക്കാവ് പറഞ്ഞു.