വിവാദ ചുമമരുന്ന് കോൾഡ്രിഫ് കേരളത്തിലും നിരോധിച്ചു

കൊച്ചി: വിവാദമായ ചുമ സിറപ്പ് കോൾഡ്രിഫ് സംസ്ഥാനത്തും നിരോധിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ.13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

       സംസ്ഥാനത്തെ മരുന്ന് കടകളിലും ആശുപത്രികളിലും ഇനി ഈ മരുന്ന് വിൽക്കാനോ നൽകാനോ പാടില്ല. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ സംസ്ഥാനത്ത് ഈ ബാച്ച് വിതരണം നടത്തിയിട്ടില്ലെന്നതാണ് കണ്ടെത്തിയത്. എങ്കിലും മുൻകരുതലിന്റെ ഭാഗമായി, മരുന്നിന്റെ വിതരണവും വിൽപ്പനയും പൂർണ്ണമായി നിരോധിക്കാനുള്ള നിർദേശം ആരോഗ്യ വകുപ്പ് നൽകിയതായി മന്ത്രി വ്യക്തമാക്കി.

      അതേസമയം, ഡി.ജി.എച്ച്.എസ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്) കഫ് സിറപ്പുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പ്രത്യേക മുന്നറിയിപ്പും പുറപ്പെടുവിച്ചു.

Leave a Reply

Your email address will not be published.

Previous Story

എലത്തൂരില്‍ ജനകീയ അദാലത്ത് : പകുതിയിലധികം പരാതികള്‍ തീര്‍പ്പാക്കി

Next Story

രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോ‍ഡ് എന്‍ എച്ചായി ഉയര്‍ത്താന്‍ ഡിപിആര്‍ തയ്യാറാക്കുന്നു

Latest from Health

അമിതമായാല്‍ ബദാമും ആപത്ത് ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

പോഷകഗുണങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണമായ ബദാം, ആരോഗ്യത്തിന് ഗുണകരമെന്നതിൽ സംശയമില്ല. എന്നാൽ അമിതമായി കഴിക്കുമ്പോൾ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിജനറൽ

“പോൽ ബ്ലഡ്”ആപ്പിലൂടെ രക്തസേവനം ; കേരള പൊലീസിന്റെ പുതിയ കരുതൽ

ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സയ്ക്കായി രക്തം ആവശ്യമുള്ളപ്പോൾ ഇനി ആശങ്ക വേണ്ട. കേരള പൊലീസ് സേനയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ വഴി

മനുഷ്യന്റെ ആയുസ്സിന് പരിധിയുണ്ടോ? ലോകം തേടിയ ചോദ്യത്തിന് ഉത്തരം ഇതാ

ഒരു ആരോഗ്യമുള്ള മനുഷ്യന് എത്ര വയസ്സ് വരെ ജീവിക്കാനാകും എന്നത് ശാസ്ത്രലോകത്തെ കാലങ്ങളായി കൗതുകപ്പെടുത്തിയ ചോദ്യമാണ്. പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, മനുഷ്യരുടെ

ഓവർഡോസ് ഇല്ലാതെ സമയം പാലിച്ച് മരുന്ന് കഴിക്കാം; മരുന്നുപെട്ടികൾക്ക് ഡിമാൻഡ്

വയസ്സാകുമ്പോൾ പലവിധ രോഗങ്ങൾക്ക് ദിവസത്തിൽ പല സമയങ്ങളിലും മരുന്നുകൾ കഴിക്കേണ്ടി വരുന്നു. പ്രമേഹം, പ്രഷർ, കൊളസ്‌ട്രോൾ, കരൾ, വൃക്ക, രക്തചംക്രമണം തുടങ്ങി