പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡ് നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം: കേരളാ കോൺഗ്രസ്‌

കോഴിക്കോട് വയനാട് ജില്ലകളെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നതും ഏറ്റവും കുറഞ്ഞ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നതുമായ ഏക ചുരമില്ലാപ്പാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡിന്റെ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് കേരളാ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

1994 ൽ പ്രവർത്തി ആരംഭിക്കുകയും രണ്ട് ജില്ലകളിലുമായി 70 ശതമാനത്തിലധികം പണി പൂർത്തയാകുകയും ചെയ്ത ഈ റോഡിന്റെ പ്രവൃത്തി പിന്നീട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രയലായത്തിന്റെ ഇടപെടൽ മൂലം തടസ്സപ്പെടുകയാണുണ്ടായത്. എന്നാൽ ഇപ്പോൾ പൊതു ആവശ്യങ്ങൾക്ക് വനം വിട്ട് നൽകാമെന്നും 1996 ന് മുൻപ് ഭരണാനുമതി ലഭിച്ച പദ്ധതികൾക്ക് ഇളവ് നൽകാമെന്നുമുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അലൈ‍ൻമെന്റും ഡിപിആറും തയ്യാറാക്കി സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി പുതിയ പ്രൊപ്പോസൽ എത്രയും പെട്ടെന്ന് കേന്ദ്രത്തിന് നൽകണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഹെലൻ ഫ്രാൻസിസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി എം ജോർജ് അധ്യക്ഷത വഹിച്ചു. ടെന്നിസൺ ചാത്തംകണ്ടം, രാജീവ്‌ തോമസ്, ടി മനോജ്‌ കുമാർ, സി സി തോമസ്, ടി പി ചന്ദ്രൻ, ജെയിംസ് വേളാശ്ശേരി, ജോണി പ്ലാക്കാട്ട്, സുരേഷ് വാളൂർ, ജോസ് പാലിയത്ത്, എടത്തിൽ ബാലകൃഷ്ണൻ, ടി വി ഗംഗാധരൻ, എം. അബ്ദുൾ സലീം, കരോൾ കെ ജോൺ, അഭിലാഷ് പാലാഞ്ചേരി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

തിരുവോണം ബംപർ നറുക്കെടുത്തു- ഒന്നാം സമ്മാനം TH. 577825

Next Story

അത്തോളി കൊടശ്ശേരി നടുച്ചാലിൽ ബാലൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1. ജനറൽ മെഡിസിൻ വിഭാഗം  ഡോ:

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്ര സമ്പത്ത് കൈകാര്യം ചെയ്യൽ: സമഗ്ര പരിശോധന വേണമെന്ന് ക്ഷേത്രക്ഷേമ സമിതി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര

സത്യസായി പ്രേമവാഹിനി രഥയാത്രയ്ക്ക് നന്തി ശ്രീശൈലത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്

നന്തി ബസാര്‍: സത്യസായി ബാബയുടെ ജന്മശതാബ്ദിയുടെ ഭാഗമായി പുട്ടപര്‍ത്തിയില്‍ നിന്നാരംഭിച്ച പ്രേമവാഹിനി രഥയാത്രയ്ക്ക് നന്തി ശ്രീശൈലം സത്യസായി വിദ്യാപീഠത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്

കുറുവങ്ങാട് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് കെ എസ് ഇ ബി ജീവനക്കാര്‍ മുറിച്ചു മാറ്റി

കൊയിലാണ്ടി നഗരസഭയില്‍ കുറുവങ്ങാട് വാര്‍ഡ് 25 ല്‍ ചാമരിക്കുന്നുമ്മല്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് മുറിച്ചു മാറ്റി. കെ. എസ്

ഓൾ ടുഗതർ ടു ഗസ്സ എന്ന പേരിൽ കൊയിലാണ്ടി ഏരിയ ജി ഐ ഒയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുയോഗവും നടത്തി

ഓൾ ടുഗതർ ടു ഗസ്സ എന്ന പേരിൽ കൊയിലാണ്ടി ഏരിയ ജി ഐ ഒയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുയോഗവും