തിരുവോണം ബംപർ നറുക്കെടുത്തു- ഒന്നാം സമ്മാനം പാലക്കാടിന്. TH. 577825. ഗോർക്കി ഭവനിൽ നടന്ന നറുക്കെടുപ്പ് നിർവ്വഹിച്ചത് ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ്. സെപ്റ്റംബർ 27ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് പിന്നീട് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഓണം ബമ്പർ നറുക്കെടുപ്പിന് മുന്നോടിയായി പൂജാ ബമ്പർ ടിക്കറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ചടങ്ങിൽ പുറത്തിറക്കി. എംഎൽഎ ആന്റണി രാജു, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവരും സന്നിഹിതരായിരുന്നു.