കോഴിക്കോട് അമ്മത്തൊട്ടിലില്‍ വെള്ളിയാഴ്ച രണ്ടാമത്തെ കുഞ്ഞെത്തി

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ വെള്ളിയാഴ്ച രണ്ടാമത്തെ കുഞ്ഞെത്തി. ഇന്നലെ വൈകീട്ടാണ് 20 ദിവസത്തോളം പ്രായമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് ഹോര്‍ത്തൂസ് എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു.

കഴിഞ്ഞ ദിവസം ബീച്ച് ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ആണ്‍കുട്ടിയെ ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഏഴാമത്തെയും അമ്മത്തൊട്ടിലാണ് ബീച്ച് ആശുപത്രിയിലേത്. 

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലുകളില്‍  കഴിഞ്ഞ ഏഴ് ദിവസത്തിനിടെ എട്ട് കുരുന്നുകളാണ് എത്തിയത്. ഈ വര്‍ഷം ആകെ 23 കുട്ടികളെയാണ് കിട്ടിയത്. പല കാരണങ്ങളാല്‍ കുട്ടികളെ ഉപേക്ഷിക്കാന്‍ നിര്‍ബദ്ധിതരാകുന്നതോടെ കുഞ്ഞുങ്ങളുടെ സംരക്ഷണവും പരിചരണവും ശിശുക്ഷേമ സമിതി പൂര്‍ണമായും ഏറ്റെടുക്കുമെന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് അമ്മത്തൊട്ടിലുകളില്‍ കുരുന്നുകളുടെ വരവ് വര്‍ദ്ധിക്കുന്നതെന്ന്  സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി  കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ഗാസ്സയിലെ മനുഷ്യ കുരുതി അവസാനിപ്പിക്കണമെന്ന് ഗാന്ധി ദർശൻ സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

Next Story

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച വൈക്കം സ്വദേശിനി ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ നിയമനം നൽകി

Latest from Local News

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം

തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി

തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദ്രവ്യ കലശാഭിഷേകവും വാർഷിക ക്ഷേത്രമഹോത്സവവും ഫെബ്രുവരി 4 മുതൽ 11 വരെ ആഘോഷിക്കുന്നു.

പുതിയ സെൻസസിനൊപ്പം കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച്