പോഷകഗുണങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണമായ ബദാം, ആരോഗ്യത്തിന് ഗുണകരമെന്നതിൽ സംശയമില്ല. എന്നാൽ അമിതമായി കഴിക്കുമ്പോൾ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിജനറൽ ഫിസിഷ്യൻ ഡോ. ജെപി ഭഗത് പറയുന്നതനുസരിച്ച്, വലിയ അളവിൽ ബദാം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്കും മറ്റു ആരോഗ്യ ബുദ്ധിമുട്ടുകൾക്കും കാരണമാകാം.
അമിത ഉപഭോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ
ദഹന തടസ്സങ്ങൾ, മലബന്ധം, വയറുവേദന, വയറിളക്കം
ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾ, തൈറോയ്ഡ് ബുദ്ധിമുട്ടുകൾ
അലർജി സാധ്യത
കുടലിൽ ഓക്സലേറ്റ് വർധിച്ച് വൃക്കക്കല്ല് രൂപപ്പെടൽ
ഫൈബർ അധികമുള്ളതിനാൽ മലബന്ധം വഷളാകാനും, കൊഴുപ്പ് കൂടുതലായതിനാൽ ദഹന വ്യവസ്ഥക്ക് സമ്മർദ്ദമാകാനുമാണ് സാധ്യത.
സുരക്ഷിതമായ അളവ്
ദിവസേന 10 മുതൽ 15 വരെ ബദാം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരം.
അതിൽ കൂടുതലായാൽ ശരീരത്തിന് ദോഷകരമാകാൻ സാധ്യതയുണ്ട്.
വെള്ളത്തിൽ കുതിർത്തു കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമായ രീതിയാണ്.