ആരാവും ആ ഭാഗ്യശാലി? തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : ഒരാളുടെ ജീവിതം തലകീഴായി മാറ്റിമറിക്കുന്ന കേരള ഭാഗ്യക്കുറിയുടെ വമ്പന്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. 25 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ 12 കോടിയുടെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയും പ്രകാശനം ചെയ്യും.

കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ട ഏജന്റുമാരുടെ അഭ്യര്‍ത്ഥന പരിഗണിച്ച് സെപ്റ്റംബര്‍ 27-ല്‍ നടത്താനിരുന്ന നറുക്കെടുപ്പ് മാറ്റിയിരുന്നു. ഇത്തവണ 75 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടു.

ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട് (14,07,100 ടിക്കറ്റുകള്‍), തൃശൂര്‍ (9,37,400), തിരുവനന്തപുരം (8,75,900) ജില്ലകളിലാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്.

  • ഒന്നാം സമ്മാനം – ₹25 കോടി (ഒരു ഭാഗ്യശാലിക്ക്)

  • രണ്ടാം സമ്മാനം – ₹1 കോടി വീതം 20 പേര്‍ക്ക്

  • മൂന്നാം സമ്മാനം – ₹50 ലക്ഷം വീതം 20 പേര്‍ക്ക്

  • നാലാം സമ്മാനം – 5 ലക്ഷം വീതം 10 പരമ്പരകള്‍ക്ക്

  • അഞ്ചാം സമ്മാനം – 2 ലക്ഷം വീതം 10 പരമ്പരകള്‍ക്ക്

  • കൂടാതെ ₹5,000 മുതല്‍ ₹500 വരെയുള്ള നൂറുകണക്കിന് സമ്മാനങ്ങളും കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ.04-10-2025*ശനി*ഒ.പി.പ്രധാന ‘ഡോക്ടർമാർ

Next Story

വാദ്യശ്രീ പുരസ്ക്കാരം തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർക്ക്

Latest from Local News

എലത്തൂരില്‍ ജനകീയ അദാലത്ത് : പകുതിയിലധികം പരാതികള്‍ തീര്‍പ്പാക്കി

എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1. ജനറൽ മെഡിസിൻ വിഭാഗം  ഡോ:

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്ര സമ്പത്ത് കൈകാര്യം ചെയ്യൽ: സമഗ്ര പരിശോധന വേണമെന്ന് ക്ഷേത്രക്ഷേമ സമിതി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര

സത്യസായി പ്രേമവാഹിനി രഥയാത്രയ്ക്ക് നന്തി ശ്രീശൈലത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്

നന്തി ബസാര്‍: സത്യസായി ബാബയുടെ ജന്മശതാബ്ദിയുടെ ഭാഗമായി പുട്ടപര്‍ത്തിയില്‍ നിന്നാരംഭിച്ച പ്രേമവാഹിനി രഥയാത്രയ്ക്ക് നന്തി ശ്രീശൈലം സത്യസായി വിദ്യാപീഠത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്

കുറുവങ്ങാട് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് കെ എസ് ഇ ബി ജീവനക്കാര്‍ മുറിച്ചു മാറ്റി

കൊയിലാണ്ടി നഗരസഭയില്‍ കുറുവങ്ങാട് വാര്‍ഡ് 25 ല്‍ ചാമരിക്കുന്നുമ്മല്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് മുറിച്ചു മാറ്റി. കെ. എസ്