നന്തി കിഴൂർ റോഡ് അടക്കരുത് – ജനകീയ സമിതി

ദേശിയ പാത നിർമാണത്തിൻ്റ ഭാഗമായി നന്തി -കീഴൂർ റോഡ് അടക്കാനുള്ള നീക്കത്തിൽ ജനകീയ കൺവെൻഷൻ പ്രതിഷേധിച്ചു.റോഡ് അടയ്ക്കാനുള്ള നീക്കം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സമരപ്രഖ്യാപന കൺവെൻഷനിൽ പ്രഖ്യാപിച്ചു. കൺവൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു . രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷനായി.ജില്ലാ പഞ്ചായത്തംഗം എം.പി. ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ചൈത്ര വിജയൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ. ജീവാനന്ദൻ, പപ്പൻ മൂടാടി ,വി.വി. സുരേഷ്, കെ.വിജയരാഘവൻ, എൻ. വി. എം .സത്യൻ , റഷീദ് കൊളറാട്ടിൽ, ഭാസ്കരൻ , റസൽ നന്തി ,ഷംസീർ മുത്തായം ,സി. ഗോപാൻ,സനീർ വില്ല ങ്കണ്ടി,വി എം. വിനോദൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.