കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കല്‍: പേരാമ്പ്രയില്‍ മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ആരംഭിച്ചു

കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ആരംഭിച്ച മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. 53 ലക്ഷം രൂപ ചെലവിട്ടാണ് നൂതന പദ്ധതി നടപ്പാക്കിയത്. ചെറിയ ട്രക്കില്‍ ക്രമീകരിച്ച സെപ്റ്റിക് ടാങ്ക് സംസ്‌കരണ യൂണിറ്റില്‍ 6,000 ലിറ്റര്‍ ശുചിമുറി മലിനജലം ഒരു മണിക്കൂര്‍ കൊണ്ട് സംസ്‌കരിച്ച് സുരക്ഷിതമായി ഒഴുക്കിക്കളയാനോ കൃഷി ആവശ്യത്തിന് ഉപയോഗിക്കാനോ കഴിയും. അപകടകാരികളായ അണുക്കളോ മറ്റ് മാലിന്യങ്ങളോ സംസ്‌കരിച്ച ജലത്തിലുണ്ടാവില്ല.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് അധ്യക്ഷനായി. ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഇ ടി രാഗേഷ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം റീന, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികുമാര്‍ പേരാമ്പ്ര, സ്ഥിരം സമിതി അധ്യക്ഷരായ പ്രിയേഷ്, മിനി പൊന്‍പറ, ശ്രീലജ പുതിയെടുത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ലിസി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി കെ രാകേഷ്, വിനോദ് തിരുവോത്ത്, കെ കെ പ്രേമന്‍, സല്‍മ നന്മനക്കണ്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ മനോജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിജി തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിത കര്‍മസേനയെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

Next Story

“പൈതൃകം 2025” തുടങ്ങി ; പുതിയ തലമുറയ്ക്ക് പഠിക്കാൻ അവസരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ

Latest from Main News

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ.04-10-2025*ശനി*ഒ.പി.പ്രധാന ‘ഡോക്ടർമാർ

*കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ.04-10-2025*ശനി*ഒ.പി.പ്രധാന ‘ഡോക്ടർമാർ     *മെഡിസിൻ വിഭാഗം* *ഡോ ഷിജി ‘പി.വി* *ഓർത്തോവിഭാഗം* *ഡോ ജേക്കബ്മാത്യു* *ജനറൽസർജറി* *ഡോ.മഞ്ജൂഷ്

ചുരത്തിലെ പാറയിടിച്ചിലുണ്ടായ പ്രദേശത്ത് മോര്‍ത്ത് സംഘം പരിശോധന നടത്തി

താമരശ്ശേരി ചുരം റോഡില്‍ പാറയിടിച്ചിലുണ്ടായ സ്ഥലത്ത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (മോര്‍ത്ത്) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മോര്‍ത്ത്

സ്വര്‍ണ്ണപ്പാളി മോഷണം; സര്‍ക്കാർ, ദേവസ്വം ബോര്‍ഡ് അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം – കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ശബരിമല സ്വര്‍ണ്ണപ്പാളി മോഷ്ടിക്കാന്‍ അവസരമൊരുക്കിയ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയ്‌ക്കെതിരെ വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ്

മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് അന്തരിച്ചു

തിരുവനന്തപുരം : രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനും നിരൂപകനുമായ ടി.ജെ.എസ്. ജോർജ് (97) അന്തരിച്ചു. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ

കെ പി മോഹനന്‍ എംഎൽഎയെ കയ്യേറ്റംചെയ്ത സംഭവം; 25 പേർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.മാലിന്യ