നല്ല ആരോഗ്യത്തിന് ബദാം ശീലമാക്കൂ…ഗുണങ്ങളേറെ

/

ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന പോഷകങ്ങളുടെ ഉറവിടമാണ് ബദാം. ബദാമില്‍ മികച്ച അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു. ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ചര്‍മ്മത്തിലെ ജലാംശം വര്‍ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നു. ഒമേഗാ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമായ ബദാം സ്ത്രീകളുടെ ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താന്‍ മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും ബദാം സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് ബദാം ഗുണം ചെയ്യുന്നു. സ്ത്രീകള്‍ക്ക് ഓസ്റ്റിയോപൊറോസിസ് വരാന്‍ സാധ്യത കൂടുതലാണ്. ബദാമില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിന്റെ സാധ്യത കുറയ്ക്കുന്നു.

x

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന നട്ടുകളില്‍ ഒന്നാണ് ബദാം. അവയിലെ ഉയര്‍ന്ന പ്രോട്ടീന്‍ ഉപാപ്ചയ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. സ്ത്രീകള്‍ക്ക് ബദാമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്ന് ഹൃദയാരോഗ്യം മികച്ചതാക്കുന്നുവെന്നതാണ്. ബദാം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ്. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ ഹ്യദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മുടിയുടെയും ചര്‍മ്മത്തിന്റെയും യും ആരോഗ്യം നിലനിർത്താൻ ബദാം സഹായിക്കുന്നു. ബദാമിലെ ആന്റി ഓക്‌സിഡന്റുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ബി2, സിങ്ക്, ഇരുമ്പ് എന്നിവ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിച്ച് ചര്‍മ്മത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നു.

 

Leave a Reply

Your email address will not be published.

Previous Story

രോഗികൾക്ക് ആശ്വാസമായി പ്രമേഹ, ഹൃദ്രോഗ മരുന്നുകള്‍ക്ക് വില കുറച്ചു

Next Story

കാഞ്ഞിലശ്ശേരി പായ്യോട്ട് കണ്ണിക്കാക്കരുവാൻ പ്രതിഷ്ഠാദിനമഹോത്സവം മെയ് 20 തിങ്കളാഴ്ച നടക്കും

Latest from Health

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്‌

ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക

ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക കൊച്ചു കുട്ടികള്‍ക്ക് മുതിർന്നവർക്കും ഒക്കെ ഇന്ന് വളരെയധികം പ്രിയപ്പെട്ട ഒന്നാണ് ന്യൂഡില്‍സുകള്‍

ബ്രെഡ് ഫ്രൂട്ട് (കടച്ചക്ക)യുണ്ടോ വീട്ടുപറമ്പില്‍, കളയല്ലേ പോഷക സമൃദ്ധമായ ഈ ചക്കയെ

  ഗ്രാമ നഗര ഭേദമന്യേ നമ്മുടെ തൊടികളില്‍ വളരുന്ന ശീമചക്ക (കടച്ചക്ക)യ്ക്ക് പ്രിയമേറുന്നു. പോഷക സമൃദ്ധമായ നമ്മുടെ നാടന്‍ കടച്ചക്കയ്ക്ക് പച്ചക്കറി