1. വെൽഡിങ് തൊഴിലാളികളും ഗ്ലാസ് ബ്ലോവർമാരും ശക്തമായ പ്രകാശം കണ്ണിൽ അടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസുകളിൽ അടങ്ങിയ മൂലകം ഏത് ?
പ്രസിയോഡിമിയം ഓക്സൈഡ്
2. സൗരയൂഥ പിറവിയുടെ രഹസ്യങ്ങൾ തേടി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച പേടകം
ലൂസി (Lucy)
3. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നിരീക്ഷണം കാര്യക്ഷമമാക്കാൻ ഡി ആർ ഡി ഒ വികസിപ്പിച്ച ഉപഗ്രഹം
സിന്ധു നേത്ര
4. ബയോ ഫ്യൂവലിൽ പ്രവർത്തിച്ച ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ്?
സ്റ്റാർഡസ് -1.0
5. സമുദ്ര പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് എച്ച് പി കമ്പനി നിർമ്മിച്ചത് ഏതൊക്കെ സീരീസിലെ പേഴ്സണൽ കമ്പ്യൂട്ടറുകളാണ് ?
പവിലിയൻ-13 പവിലിയൻ -14, പവിലിയൻ – 15
6. ലോക വ്യാപാര സംഘടനയുടെ (ഡബ്ലു. ടി .ഒ) മേധാവിയായി നിയമിക്കപ്പെട്ട ആദ്യത്തെ വനിതയാര്?
എൻഗോസി ഓകോ ജ്ഞോ (നൈജീരിയ)
7. ലോകത്തിൽ ആദ്യമായി അന്യഗ്രഹ വകുപ്പ് (ministry for extraterrestrial affairs)ആരംഭിച്ചത് ഏത് രാജ്യത്താണ് ?
നിക്കരാഗ്വേ
8. ഒറ്റ വിക്ഷേപണത്തിൽ 143 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച് റെക്കോർഡിട്ട സ്ഥാപനം ?
സ്പേസ് എക്സ്
9. ആരുടെ രചനയാണ് എക്സാം വാരിയേഴ്സ് ?
നരേന്ദ്ര മോദി
10. ഒളിമ്പിക്സ് യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ വാൾപ്പയറ്റ് താരമാര് (ഫെൻസർ) ?
ഭവാനി ദേവി
11. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്
ഉത്തരാഖണ്ഡിൽ ഭാഗീരഥി നദിക്ക് കുറുകയുള്ള തേഹ് രി അണക്കെട്ട്. (262 മീറ്റർ)
12. ഉൽക്കാ പതനത്തിൻ്റെ ഫലമായി രൂപംകൊണ്ട ഇന്ത്യയിലെ ഏക തടാകം ?
മഹാരാഷ്ട്രയിലെ ലോണാർ തടാകം
13. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
ജമ്മു കാശ്മീരിലെ വൂളാർ തടാകം
14. സൂര്യകാന്തി, ഓടക്കുഴൽ. വിശ്വദർശനം എന്നിവ ആരുടെ കൃതികളാണ് ?
ജി. ശങ്കരക്കുറുപ്പ്
15. കേരള മോപ്പസാങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാള സാഹിത്യകാരൻ ?
തകഴി ശിവശങ്കരപ്പിള്ള