മഹാത്മാഗാന്ധി സേവാഗ്രാം മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

മഹാത്മാഗാന്ധി സേവാഗ്രാം മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പൊയിൽകാവ് കലൊപൊയിലിൽ രാഷ്ട്രപിതാവിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി ജില്ലാ അധ്യക്ഷൻ സത്യനാഥ് മാടഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. സേവാഗ്രാം ചെയർമാൻ വി പി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിന് സേവാഗ്രാം കൺവീനർ ടി വി സാദിക്ക് സ്വാഗതവും ട്രഷർ യു. വി ശശിധരൻ നന്ദിയും പറഞ്ഞു. എ. രമേശൻ, പി വി. ഷാനി, വി വി. അബ്ദുൽ റഷീദ്, സി. കെ അഷ്‌റഫ്, രാജൻ കാലോപൊയിൽ,. സി കെ മാമ്മദ്ക്കോയ, യു. വി. മനോജ്‌ എന്നിവർ ആശംസ പ്രസംഗം നടത്തി.

Leave a Reply

Your email address will not be published.