പയ്യോളി മുനിസിപ്പാലിറ്റിയിലെ വാർഡ് 34 ലെ ചെത്തിൽ താരയിൽ റോഡ് ഉദ്ഘാടനം നടന്നു. നഗരസഭാ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വികസന സമിതി കൺവീനർ ശ്രീജിത്ത് എൻ.ടി സ്വാഗതം പറഞ്ഞു. ഗിരിജ വി.കെ വാർഡ് കൗൺസിലർ അധ്യക്ഷം വഹിച്ചു. ഇരിങ്ങൽ അനിൽ കുമാർ, സി.ടി അബ്ദു റഹിമാൻ ആശംസകൾ നേർന്നു. സമീർ, ഷംസു ദ്ധിൻ, കുഞ്ഞാന്ന നന്ദി, ജമില എന്നിവർ നേതൃത്വം നൽകി. റോഡ് ഉദ് ഘാടനത്തിന് പായസ വിതരണവും നടത്തി.