അത്തോളി: നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്ന രാസലഹരി ഉപയോഗത്തിനെതിരെ മഹാത്മ ഗ്രാമ സേവാ സംഘം, അത്തോളിയുടെ നേതൃത്വത്തിൽ മലബാർ മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് നടത്തിയ പ്രതിഷേധ സംഗമം ഉത്തരമേഖല ജോ: എക്‌സൈസ് കമ്മീഷണർ എം. സുഗുണൻ ക്യാൻവാസിൽ ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗിരീഷ് മൊടക്കല്ലൂർ അദ്ധ്യക്ഷം വഹിച്ചു. ആശംസ അർപ്പിച്ചുകൊണ്ട് സിപിഐ(എം) ലോക്കൽ സെക്രട്ടറി ടി.മുരളീധരൻ മാസ്റ്റർ, എൻ സി പി ജില്ലാ നേതാവ് ടി.ഗണേശൻ മാസ്റ്റർ, മലബാർ മെഡിക്കൽ കോളേജ് മാനേജർ ശ്രീകുമാർ,അഷറഫ് അത്തോളി, എൻ.എം. ബാലൻ, സുമേശൻ മാസ്റ്റർ, ഹസ്സൻ കൂനഞ്ചേരി, അജിത്ത് ചെറുവത്ത്,പി.കോയ കൂനഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.വിജയരാഘവൻ കോതങ്കൽ സ്വാഗതവും രഞ്ജിത് പാലോറ നന്ദിയും പറഞ്ഞു.
