ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡിനാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാർ അർഹനായത്. ഒക്ടോബർ 4 ന് ഹോർലാൻസിൽ നടക്കുന്ന ഗ്രാൻഡ് ടോളറൻസ് കോൺഫറൻസിൽ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്വാഗതസംഘം വൈസ് ചെയർമാൻ വി.എ. ഹസ്സൻ ഹാജി അവാർഡ് പ്രഖ്യാപനം നടത്തി. ഡോ മുഹമ്മദ് കാസിം, ഡോ. കരീം വെങ്കിടങ്, ഡോ. സലാം സഖാഫി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.