തൃശൂരിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്ക് കുത്തേറ്റു

തൃശൂരിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു. ചാവക്കാട് എസ് ഐ ശരത്ത്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. മണത്തല ബേബി റോഡ് ചക്കര വീട്ടിൽ നിസാർ അമീർ (36) ആണ് പൊലീസുകാരെ ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

സഹോദരനെ നിസാർ ആക്രമിച്ചെന്ന പരാതിയെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതും നിസാർ കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചു. കീഴടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അരുണിനും ശരത്തിനും കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ എസ് ഐയുടെ കൈക്ക് ശസ്ത്രക്രിയ നടത്തേണ്ടിവരും.ശരത്തിനെയും അരുണിനെയും ആശുപത്രിയിലാക്കിയ ശേഷം, പിടികൂടാൻ പോയ പൊലീസ് സംഘത്തെയും നിസാർ ആക്രമിച്ചു. സിപിഒമാരായ ഹരികൃഷ്ണൻ, അനീഷ്, ഹംദ് എന്നിവർക്ക് പരിക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യൻ ആർമിയുടെ ഭാ​ഗമാകാൻ അവസരം

Next Story

സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

Latest from Main News

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടെലികോം ഓപ്പറേറ്ററായ വിയും കേരള പൊലീസും ചേർന്ന് ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ പുറത്തിറക്കി

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടെലികോം ഓപ്പറേറ്ററായ വിയും കേരള പൊലീസും ചേർന്ന് ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ പുറത്തിറക്കി.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന്

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതില്‍ വിയോജിപ്പ് അറിയിച്ച് ഐക്യരാഷ്ട്ര സഭ

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതില്‍ വിയോജിപ്പ് അറിയിച്ച് ഐക്യരാഷ്ട്ര സഭ. ഹസീയുടെ അസാന്നിധ്യത്തിൽ പ്രസ്താവിച്ച ട്രൈബ്യൂണൽ വിധിയെ

കേരള മീഡിയ അക്കാദമി ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്)  അപേക്ഷ ക്ഷണിച്ചു. നവംബർ 22 വരെ

ഈ വർഷത്തെ ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും

ഈ വർഷത്തെ ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും. ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ രണ്ടുഘട്ടമായി നടത്തുന്നത്.