ലോകഹൃദയ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ക്കായി ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാമ്പില്‍ രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ബോഡി മാസ് ഇന്‍ഡക്‌സ്, ഹീമോഗ്ലോബിന്‍ എന്നിവ പരിശോധിച്ചു. പോഷകാഹാര പ്രദര്‍ശനത്തില്‍ ഭക്ഷണക്രമത്തില്‍ ദിവസേന ഉള്‍പ്പെടുത്തേണ്ടവയും മാതൃകാപരമായി കഴിക്കേണ്ടവയുമായ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഡിഎംഒ ഡോ. കെ കെ രാജാറാം, അഡീ. ഡിഎംഒ ഡോ. രാജേഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. ഭവില, ഡെപ്യൂട്ടി മീഡിയ ഓഫീസര്‍ ഡോ. കെ ടി മുഹ്സിന്‍, ആരോഗ്യകേരളം ഡി ആന്‍ഡ് സി സി. ദിവ്യ എന്നിവര്‍ പങ്കെടുത്തു.
Latest from Local News
പൂനൂർ, പെരിങ്ങളം വയൽ രാകേഷ് (39) (കോയമ്പത്തൂർ മാരിക്കോ കമ്പനിയിലെ ക്വാളിറ്റി കൺട്രോളർ) വാഹനാപകടത്തിൽ മരിച്ചു. അച്ഛൻ കരുണാകരൻ റിട്ട. അദ്ധ്യാപകൻ.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയുമായി ഡി.സി.സി. നേതൃത്വം കെ.പി.സി.സി. നേതൃത്വത്തെ കണ്ടു. എം.കെ. രാഘവൻ എം.പി., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ
കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനയ്ക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിൽ രത്നവല്ലി ടീച്ചർ, നാണു
സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് മൂരാട് ഉദ്ഘാടനം ചെയ്ത കെ. ദാസൻ നേതൃത്വം നൽകിയ എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന
കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 43 അംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 2026 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു.







