മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ സന്ദർശനത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തി. നിശ്ചയിച്ചതിലും നേരത്തെ ഇന്ന് പുലർച്ചെ 3. 15 നുള്ള വിമാനത്തിൽ ആണ്  മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയിരിക്കുന്നത്. പിന്നീട് വീട്ടിലേക്ക് പോയി. ഓഫീസിലും സുരക്ഷാസംവിധാനങ്ങൾക്കും നൽകിയ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലർച്ചെ തിരിച്ചെത്തിയത്.

ദുബായ്, സിം​ഗപൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയത്. വിദേശ യാത്ര സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. സാധാരണ വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡി ജി പി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇന്ന് പുലർച്ചെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ മാത്രമാണ് വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്തിയപ്പോൾ ഉണ്ടായിരുന്നത്. ഈ മാസം ആറിന് ആയിരുന്നു മുഖ്യമന്ത്രിയും കുടുംബവും വിദേശത്തേക്ക് പോയത്. ഇന്നലെ രാത്രിയാണ് ദുബായിൽ നിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്.

മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയതിനെതിരെ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നത്.

Leave a Reply

Your email address will not be published.

Previous Story

മുരു ഫ്രൈയും മുരു ബിരിയാണിയും :നാവിൽ കൊതിയൂറും വിഭവങ്ങൾ പോകാം മുരു ഇറച്ചി തേടി അത്തോളിയിലേക്ക്

Next Story

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ 20-ാം ചരമവാർഷികദിനം 19-ന്‌ ജില്ലയിൽ വിപുലമായി ആചരിക്കും

Latest from Main News

കേരളത്തെ തിരുട്ടു ഗ്രാമമാക്കി പിണറായിയും മക്കളും : കെ സി വേണുഗോപാൽ.എം പി

പേരാമ്പ്ര. പിണറായി വിജയനും കുടുംബവും കേരളത്തെ തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമത്തെ പോലും കവച്ചു വെക്കുന്ന കള്ളന്മാരുടെ താവളമാക്കിയെന്ന് എ ഐ

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അടച്ചിടൽ തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു.  കോഴിക്കോട് ബോബി

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കും

സംസ്ഥാനത്ത് പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ ദര്‍ശന സൗകര്യം; ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ. ഉച്ചയ്ക്ക് മൂന്നിന് നടയടച്ചാല്‍ നാലിന് തുറന്ന് രാത്രി 9 വരെ