കോഴിക്കോട് : ഫലസ്തീൻ ജനതയ്ക്ക് നീതി വേണമെന്നും ഗാന്ധിയുടെ ചരിത്രനിലപാട് ഇന്ത്യ തുടരണമെന്നുമുള്ള സന്ദേശവുമായി കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഗാന്ധിജയന്തി ദിനത്തിൽ ഗസ്സ റാലി സംഘടിപ്പിക്കുന്നു.
സ്ത്രീ–കുട്ടികളെ ഉൾപ്പെടെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ ആക്രമണത്തിനെതിരെ ലോക മനസ്സ് ഒന്നിക്കണം എന്ന ആവശ്യം ഉയർത്തിപ്പിടിച്ചുകൊണ്ടായിരിക്കും റാലി. ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് റാലിയിൽ പ്രവർത്തകർക്ക് ആഹ്വാനം ചെയ്യും. ക്രൂരതകളെ വരച്ചുകാട്ടുന്ന ചിത്രങ്ങളും പോസ്റ്ററുകളും പ്രദർശിപ്പിച്ചുകൊണ്ട് സ്റ്റേഡിയം പരിസരത്തു നിന്ന് തുടങ്ങുന്ന റാലി മുതലക്കുളം ഗാന്ധി സ്ക്വയറിൽ സമാപിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൽഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് മിസ്ഹബ കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ. റഷീദ് നന്ദിയും പറഞ്ഞു.
സംസ്ഥാന-ജില്ലാ ഭാരവാഹികളായ ആഷിക് ചെലവൂർ, സാജിദ് നടുവണ്ണൂർ, ടി.പി.എം. ജിഷാൻ, അഡ്വ. ഫാത്തിമ തഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. ഷിജിത്ത് ഖാൻ, സയ്യിദലി തങ്ങൾ, ഷഫീക്ക് അരക്കിണർ, എം.ടി. സെയ്ദ് ഫസൽ, എം.പി. ഷാജഹാൻ, വി. അബ്ദുൽ ജലീൽ, ഹാരിസ് കൊത്തിക്കുടി, സുനീർ കെ.പി, സിറാജ് ചിറ്റേടത്ത്, ഒ.എം. നൗഷാദ്, സമദ് നടേരി, ശുഐബ് കുന്നത്ത്, റഫീഖ് കൂടത്തായി, വി.പി.എ. ജലീൽ, ഷംസീർ പോത്താറ്റിൽ, ഒ.കെ. ഇസ്മായിൽ, എം. നസീഫ്, ഐ. സൽമാൻ, കെ. കുഞ്ഞിമരക്കാർ, പി.വി. അൻവർ ഷാഫി, അനീസ് തോട്ടുങ്ങൽ, മൻസൂർ മാങ്കാവ്, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, പി.എച്ച്. ഷമീർ, സി.കെ. ഷകീർ, കെ.കെ. റിയാസ്, ഫാസിൽ നടേരി, പി.കെ.സി. അഫ്സൽ, അൻസീർ പനോളി, മൻസൂർ എടവലത്ത്, സി.എ. നൗഫൽ, കെ.എം. ഹംസ, ഹാരിസ് ഇ, പി.സി. സിറാജ്, ശിഹാബ് കന്നാട്ടി, അഫ്നാസ് ചോറോട്, സ്വാഹിബ് മുഖദാർ എന്നിവർ പ്രസംഗിച്ചു.