പേരാമ്പ്ര: പുറമേയ്ക്ക് ശുഭകരമെന്ന് തോന്നിപ്പിക്കാൻ ശ്രമം നടക്കുമ്പോഴും ഇന്ത്യ അഭിമുഖീകരിക്കുന്നത് ഒട്ടും ഹിതകരമല്ലാത്ത ഭാവിയെയാണെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയുടെ ചെയർമാനും ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ ആകാർ പട്ടേൽ അഭിപ്രായപ്പെട്ടു. തികഞ്ഞ വ്യാജങ്ങളും കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വാർത്തകളുമാണ് വസ്തുതകൾ എന്ന മട്ടിൽ പലപ്പോഴും നമുക്കുമുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. ഈ വ്യാജങ്ങളെ പ്രതിരോധിക്കുകയും രാജ്യത്തിൻ്റെ ഉത്തമഭാവിക്കുവേണ്ടി പ്രവർത്തിക്കുകയുമാണ് യുവജനങ്ങളുടെ കർത്തവ്യമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഇംഗ്ലീഷ് വിഭാഗവും അസറ്റ് പേരാമ്പ്രയും സംയുക്തമായി സംഘടിപ്പിച്ച എജുക്കേഷൻ കോൺക്ലേവ് ഡിഗ്നിറ്റി കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. എം. മുഹമ്മദ് അസ്ലം, അസറ്റ് ജന. സെകട്ടറി നസീർ നൊച്ചാട്, കോളജ് മാനേജിംഗ് കമ്മിറ്റി ട്രഷറർ ടി. അബ്ദുസ്സലാം, പി.ടി.എ. വൈസ് പ്രസിഡൻ്റ് ബഷീർ എം.സി, വൃന്ദ .എം , പി.ടി.ഇബ്രാഹിം, അബ്ദുൽ കരീം, അഷ്റഫ് തൂണേരി, ആർ. പ്രഷീബ, വേണു, കെ.വി. മുഹമ്മദ് ഷംസീർ പ്രസംഗിച്ചു
Latest from Local News
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. പയ്യോളി അരങ്ങിൽ
ഗവ ആയുർവേദ ഡിസ്പെൻസറി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സെപ്റ്റംബർ 29, ദേശീയ ആയുർവേദ ദിനാചരണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ
കായണ്ണബസാർ: ഇ.സി. ജയരാജൻ (56) അന്തരിച്ചു. അച്ഛൻ : പരേതനായ ഇ. സി. പത്മനാഭൻ നമ്പ്യാർ. അമ്മ : ഓമന അമ്മ.
നവരാത്രി ആഘോഷങ്ങൾക്ക് വിരാമമായി ഇന്ന് വിജയദശമി. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരലോകത്തിലേക്ക് പ്രവേശനം നൽകി വിദ്യാരമ്പം
തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ ഇടപെടലിനെ തുടർന്ന് കെഎസ്ആർടിസി ബസുകളിൽ വൃത്തിശുചിത്വ പരിശോധന ശക്തമാക്കുന്നു. സിഎംഡിയുടെ