കലയുടെ നിറച്ചെരിവിന് തുടക്കമിട്ട് ; പേരാമ്പ്ര ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം

നടുവണ്ണൂർ: പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. നവംബർ 4 മുതൽ 7 വരെ നടക്കുന്ന കലോത്സവത്തിനായുള്ള ലോഗോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സജീവൻ മക്കാട് ലോഗോ ഏറ്റുവാങ്ങി. മുഹമ്മത് ഷാഫി ചേനോളിയാണ് ലോഗോ ഡിസൈൻ ചെയ്തത്.

      പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ നിസാർ ചേലേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ജലീൽ, പ്രിൻസിപ്പാൾ ശ്യാമിലി ഇ.കെ., പിടിഎ പ്രസിഡണ്ട് സത്യൻ കെ.പി., വൈ. പ്രസി, കെ.ടി.കെ. റഷീദ്, എസ്.എം.സി. ചെയർമാൻ വിനോദ് കുമാർ, സിറാജ് പി.സി., ഷീന പി.പി., ഇല്ലത്ത് പ്രകാശൻ, എൻ.കെ. സാലിം, സജീഷ്, സുരേഷ് വാഴോത്ത്, അനിത പി., മുസ്തഫ പാലോളി, ശരത്ത് കിഴക്കേടത്ത്, രാമചന്ദ്രൻ മാസ്റ്റർ, സദാനന്ദൻ ഗോർണിക്ക എന്നിവർ സംസാരിച്ചു.റഹ്മത്ത് ടീച്ചർ സ്വാഗതവും ഷാമിൽ കെ.എം. നന്ദിയും രേഖപ്പെടുത്തി.

 

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്രയിലെ പ്രമുഖ ടിമ്പർ വ്യാപാരിയും പേരാമ്പ്ര സോമിൻ ഉടമയും പൈതോത്ത് റോഡ് വലിയ വീട്ടിൽ ജോസഫ് മാത്യു അന്തരിച്ചു

Next Story

ഇന്ത്യയുടെ ഭാവി പ്രതീക്ഷ യുവജനങ്ങളിൽ – ആകാർ പട്ടേൽ

Latest from Local News

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു

  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. പയ്യോളി അരങ്ങിൽ

ഗവ ആയുർവേദ ഡിസ്പെൻസറി ഉള്ളിയേരി ആയുർവേദ ദിനാചരണം നടത്തി

ഗവ ആയുർവേദ ഡിസ്പെൻസറി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സെപ്റ്റംബർ 29, ദേശീയ ആയുർവേദ ദിനാചരണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ

നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക്

 നവരാത്രി ആഘോഷങ്ങൾക്ക് വിരാമമായി ഇന്ന് വിജയദശമി. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരലോകത്തിലേക്ക് പ്രവേശനം നൽകി വിദ്യാരമ്പം