മേപ്പയൂർ : ബീഹാർ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ദ്രുവീകരണം സംഭവിക്കുമെന്ന് ജനതാദൾ ദേശീയ നിർവഹ സമിതി അംഗം കെ.പി മോഹനൻ എംഎൽഎ പറഞ്ഞു. ജനതാദൾ നേതാവും പ്രമുഖ സോഷ്യലിസ്റ്റു മായിരുന്ന പി .കെ മൊയ്തീൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
വി .പി സിംഗിന്റെ നേതൃത്വത്തിൽ നടന്ന ജനതാ മുന്നേറ്റത്തിന് സമാനമായി, സോഷ്യലിസ്റ്റുകളുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം രൂപപ്പെടുമെന്നും, അദ്ദേഹം പറഞ്ഞു .ജില്ലാ വൈസ് പ്രസിഡണ്ട് ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷനായി.
‘വോട്ട് കൊള്ള, പൗരത്വ നിഷേധം, ജനാധിപത്യം” എന്ന വിഷയത്തിൽ വിജയരാഘവൻ ചേലിയ പ്രഭാഷണം നടത്തി. കെ.ലോഹ്യ,പി .ബാലൻ, സുരേഷ് ഓടയിൽ,വി.പി ഡാനിഷ്, വി.ഐ ഹംസ,ടി.ഒ ബാലകൃഷ്ണൻ, എം ദിവാകരൻ എന്നിവർ സംസാരിച്ചു