കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തി തുറന്ന് 25 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തി തുറന്ന് 25 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ പാറക്കുളം സ്വദേശി അഖിൽ പിടിയിൽ. ഇന്നലെ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ കക്കോടിയിൽ സ്കൂട്ടർ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് മോഷ്ടിച്ച മറ്റൊരു ബൈക്കുമായി രക്ഷപെടാൻ ശ്രമിക്കുമ്പോഴാണ് പ്രതി പിടിയിലായത്. 14 ഇടങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി മെഡിക്കൽ കോളേജ് എ സി പി എ ഉമേഷ്‌ അറിയിച്ചു.

Leave a Reply

Your email address will not be published.