1. നാസയും ഐ എസ് ആർ ഒ യും സംയുക്തമായി വിക്ഷേപിച്ച നിരീക്ഷണ ഉപഗ്രഹം
നൈസാർ
2. ഭാരതീയ ന്യായ സംഹിത ബി എൻ എസ് നിലവിൽ വന്ന തീയതി
2024 ജൂലൈ 1
3. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ ആരാണ്
മുഖ്യമന്ത്രി
4. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉപാധ്യക്ഷൻ?
റവന്യൂ മന്ത്രി
5. ഇന്ത്യൻ വ്യോമ ചിത്രങ്ങളുടെ വിശകലനത്തിനും പഠനത്തിനുമായി 1966 സ്ഥാപിതമായ സ്ഥാപനം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (ഐ ഐ ആർ എസ് -ആസ്ഥാനം ദെഹ്റാദൂൺ)
6. ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്ര ശാഖ അറിയപ്പെടുന്നത്?
ഭൂപടശാസ്ത്രം (cartography)
7. ഭൂപടങ്ങൾ തയ്യാറാക്കുന്ന വ്യക്തി അറിയപ്പെടുന്നത്
കാർട്ടോഗ്രാഫർ
8. ആദ്യ ഭൂപടം വരച്ചതായി കരുതപ്പെടുന്ന ഗ്രീക്ക് തത്വചിന്തകൾ
അനക്സി മാൻഡെർ
9. ഭൂപട നിർമ്മാണത്തിന് സംഭാവന നൽകിയ ജ്യോതിശാസ്ത്രജ്ഞന്മാർ
ഹിപ്പാർക്കസ്, ടോളമി
10. ആറാട്ടുപുഴ പൂരം അരങ്ങേറുന്നത് ഏത് ജില്ലയിലാണ്
തൃശ്ശൂർ
11. കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളും ശാസ്ത്രീയമായി പ്രതിപാദിക്കുന്ന -നാട്യ കല്പദ്രുമം – ആരുടെ രചനയാണ്?
മാണി മാധവ ചാക്യാർ
12. കഥകളിയുടെ മുൻഗാമിയായി അറിയപ്പെടുന്ന കലാരൂപം ഏത്?
രാമനാട്ടം
13. 2010 ൽ യുനെസ്കോയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ കലാരൂപം ഏത്?
മുടിയേറ്റ്
14. ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആയി അറിയപ്പെടുന്നതാര്
ശ്യാം സരൺ നെഗി
15. പ്രാചീന കേരളത്തിൽ 12 വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിലെ മണൽത്തിട്ടയിൽ നടത്തിയിരുന്ന മഹോത്സവം
മാമാങ്കം