ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സാമൂഹികാരോഗ്യകേന്ദ്രം ഉള്ളിയേരി സ്വച്ഛദാ ഹി സേവ പരിപാടിയോടനുബന്ധിച്ചും സ്ത്രീ ക്യാമ്പയിനോടനുബന്ധിച്ചും ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കും പൊതുജനങ്ങൾക്കും മെഡിക്കൽ ക്യാമ്പും ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. പരിപാടി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് : പ്രസിഡണ്ട് എൻ എം ബാലരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ വിൻസൻ്റ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഷാജി പി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി സജീവൻ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. എംഎൽഎസ്പി ശ്രുതി പിപി പരിപാടിക്ക് നന്ദി പറഞ്ഞു. പരിപാടിക്ക് ആശാപ്രവർത്തകർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.
