കൊടുവള്ളി: ആർ എസ് എസ് കൊടുവള്ളി മണ്ഡലം വിജയദശമി ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടന്ന പഥസഞ്ചലനം മാനിപുരം കാവിൽ നിന്നാരംഭിച്ച് മുക്കിലങ്ങാടിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ കെഎസ്എഫ്ഇ റിട്ട.സീനിയർ മാനേജർ സി.ശ്രീധരൻ അധ്യക്ഷനായി. ആർ എസ് എസ് സംസ്ഥാന കാര്യാലയ പ്രമുഖ് കെ.സി. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. എം.ചെക്കൂട്ടി, കെ.വി.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. എം.അഭിജ്യോത് അമൃതവചനവും ഒ.ഭരതൻ വ്യക്തിഗീതവും ആലപിച്ചു. കായിക പ്രദർശനവും ഉണ്ടായിരുന്നു.
