കൊയിലാണ്ടി: കലാരംഗത്ത് പതിനാറ് വർഷത്തെ അർപ്പണ -സേവന പാരമ്പര്യം നിലനിർത്തി വരുന്ന കൊയിലാണ്ടിയിലെ പ്രശസ്ത കലാസ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ നവരാത്രി ആഘോഷത്തിന് സമാരംഭം കുറിച്ചു. ഞായറാഴ്ച വൈകീട്ട് ഡോ ഗോപിനാഥ്, പാലക്കാട് പ്രേംരാജ് മാസ്റ്ററും ചേർന്ന് ഭദ്രദീപം കൊളുത്തിയ ശേഷം കലാക്ഷേത്രം സംഗീത വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീതാർച്ചനയും ചിത്രകലാ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം, നടന ചാരുതയിൽ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി. തുടർന്ന്, ഫ്ലവേഴ്സ് ചാനലിലൂടെ ശ്രദ്ധേയരായ ടീം പത്തനംതിട്ട രാജേഷ് കൊട്ടാരത്തിൽ, ഹരി ഉതിമൂട്, സുജിത് കോന്നി, രാഹുൽ മഠത്തിൽ, ബിനു മണിയാർ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കോമഡിഷോ, ”ഇത് ഐറ്റം വേറെ” ചിരിയോ ചിരി എന്നിവ കലാസ്വാദകർക്ക് നവ്യാനുഭവം പകർന്നു. തുടർന്ന് സമ്മാന വിതരണവും നടത്തി. ഒക്ടോബർ 1 ന് നവമി പൂജ, 2ന് വിജയദശമി ചടങ്ങുകൾക്ക് ശേഷം കലാക്ഷേത്രം പുതിയ ബാച്ചിലേക്കുള്ള പ്രവേശന ആരംഭിക്കുമെന്ന് കലാക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ദീപ സുനിൽ ഓർക്കാട്ടേരി (സംഗീതം), സായി പ്രസാദ് (ചിത്രകല ), ആര്യ ദാസ് ( നൃത്തം) എന്നീ അദ്ധ്യാപകരുടെ ശിക്ഷണത്തിലാണ് പഠനം തുടരുന്നത്.
Latest from Local News
ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്
തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 3,000 പേര്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി ഫ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എം . മെഹബൂബ്
ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.







