കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ ആദ്യ അതിഥി ; രണ്ട് ദിവസം പ്രായമുള്ള ആൺ കുഞ്ഞിന് ആദി എന്ന് പേരിട്ടു

സംസ്ഥാനത്ത് അമ്മത്തൊട്ടിലുകളിൽ ഏറ്റവും ആധുനിക സാങ്കേതിക വിദ്യയോടെ കഴിഞ്ഞ മാസം 17-ന് കോഴിക്കോട് ബീച്ച് ആശുപത്രിക്കു സമീപം സ്ഥാപിച്ച അമ്മത്തൊട്ടിലിൽ പ്രഥമ അതിഥി. ഇന്ന് രാത്രി 8.45 ഓടുകൂടിയാണ് അമ്മ തൊട്ടിലിൽ രണ്ട് ദിവസം പ്രായമുള്ള ആൺ കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് ആദി എന്ന് പേരിട്ടതായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി അറിയിച്ചു.

കുഞ്ഞ് എത്തിയ വിവരം മൊബൈൽ അപ്ലിക്കേഷൻ വഴി ബന്ധപ്പെട്ടവർ അറിയുകയായിരുന്നു. ആശുപത്രിയിലെ ഡ്യൂട്ടി നേഴ്‌സ് കുഞ്ഞിനെ എടുത്തു. സമിതി ജില്ലാ സെക്രട്ടറി പി.ശ്രീദേവും സമിതി ജീവനക്കാരും ആശുപത്രിയിൽ എത്തി കുഞ്ഞിനെ കണ്ടു. കുഞ്ഞ് ആശുപത്രിയിൽ നീരിക്ഷണത്തിലാണ്.

ആ​ഗസ്റ്റ് 17ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത അമ്മത്തൊട്ടിൽ മുൻ എംഎൽഎയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എ.പ്രദീപ് കുമാർ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് ആണ് നിർമിച്ചത്.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇന്ന് മുതൽ വീണ്ടും പേര് ചേർക്കാം

Next Story

എ പി ജെ അബ്ദുൾ കലാം അവാർഡ് സായിപ്രസാദിന് 

Latest from Main News

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി

മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന്

ഇത്തവണയും കേരളത്തിന് വേണ്ടി സന്തോഷ്‌ ട്രോഫി മത്സരത്തിൽ ബൂട്ടണിയാൻ കൂരാച്ചുണ്ട് സ്വദേശി വി.അർജുൻ

ദേശീയ സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയ ടീമിൽ കൂരാച്ചുണ്ട് സ്വദേശി അർജുൻ

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ എല്ലാ ടോൾ പ്ലാസകളിലും ഡിജിറ്റൽ

ഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ ലഭിച്ചു

ഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ ലഭിച്ചു. ഗുരുവായൂര്‍ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജാമ്യാപേക്ഷ പരിഗണിച്ച് ഇന്നലെ