ലൈബ്രേറിയൻ അലവൻസ് വർധിപ്പിക്കണമെന്ന് കെ.എസ്.എൽ.യു

കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ (കെ.എസ്.എൽ യു ) താലൂക്ക് കൺവെൻഷൻ മേപ്പയ്യൂരിൽ എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻറ് പി.കെ.ബാലൻ അദ്ധ്യക്ഷനായിരുന്നു. സബിത വാകയാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജയരാജ് വടക്കയിൽ, സി.കെ റസാഖ്, വിനോദ് കുമാർ കെ. ഗംഗാധരൻ ആവള, ഹരിശ്രീ രാമചന്ദ്രൻ ,സബിത ചാവട്ട്, ലിഷ.കെ., മോഹനൻ അമ്പായ പാറ’ എന്നിവർ സംസാരിച്ചു. ലൈബ്രറിയൻ അലവൻസ് 12000 രൂപയായി വർദ്ധിപ്പിക്കണമെന്നും, ഗാസയിൽ അമേരിക്കയുടെ സഹായത്തോടെ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കുവാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും കൺവെൻഷൻ
പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുരളീധരൻ നടേരി സ്വാഗതവും സിന്ധു മഞ്ഞക്കുളം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.