കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിച്ചു

നരിക്കൂട്ടുംചാൽ: കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിച്ചു. നരിക്കൂട്ടുംചാലിലെ ജെ.ഡി. ബാബുവിൻ്റെ വീട്ടുപറമ്പിൽ കൃഷി ചെയ്ത ചേന, ചേമ്പ്, മഞ്ഞൾ തുടങ്ങിയ കാർഷിക വിളകളാണ് ശനിയാഴ്ച രാത്രി നശിപ്പിച്ചത്. കുറ്റ്യാടി മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നതു മൂലം കർഷകർ പൊറുതി മുട്ടിയിരിക്കുകയാണ്. രാവെന്നോ പകലെന്നൊ ഭേദമില്ലാതെ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ പാടത്തും പറമ്പിലും വ്യാപക കൃഷി നാശമാണ് വിതക്കുന്നത്. കൃഷി നാശത്തിൽ മനം മടുത്ത് കർഷകർ കൃഷിയിൽ നിന്നും പിന്തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published.