വടകര കുട്ടോത്ത് വീടിന് മുന്നില്‍ സ്വകാര്യ ബസിടിച്ച് വയോധികന്‍ മരിച്ചു

വടകര കുട്ടോത്ത് വീടിന് മുന്നില്‍ സ്വകാര്യ ബസിടിച്ച് വയോധികന്‍ മരിച്ചു.  വടകര കുട്ടോത്ത് സ്വദേശി ഏറാംവെള്ളി നാരായണൻ (66) ആണ് മരിച്ചത്. പേരാമ്പ്ര- വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരേറാം ബസാണ് ഇടിച്ചത്.

ശനിയാഴ്ച രാവിലെയാണ് ഇന്ത്യന്‍ ബാങ്ക് മുൻ ജീവനക്കാരനായിരുന്ന ഏറാംവെള്ളി നാരായണൻ വടകര കുട്ടോത്തെ വീട്ടിന് മുന്നില്‍ നിന്നും വടകരയിലേക്ക് പോകാന്‍ ബസ് കാത്ത് നിൽക്കുമ്പോൾ അമിത വേഗതയിലെത്തിയ ബസിന്റെ പിന്‍ഭാഗം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിര്‍ത്തിയ കാറിന് മുകളിലേക്ക് ഇദ്ദേഹം തെറിച്ച് വീണു.

ബസ് ഇടിച്ച് കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ വയോധികനെ നാട്ടുകാര്‍ വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.

Previous Story

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശ്രീ കോവിൽ ശിലാന്യാസം ഒക്ടോബർ 6ന്

Next Story

ലെയ്ക്ക സഞ്ചരിച്ചത് സ്ഫൂട്ട്നിക്കിൽ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :

ഹയർ സെക്കൻഡറി സ്കൂൾ തസ്തികകൾ വെട്ടി കുറയ്ക്കരുത്: എച്ച് എസ് എസ് ടി എ

ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.

കലോത്സവ വേദിയിലെത്താന്‍ കലോത്സവ വണ്ടി തയ്യാര്‍

കോഴിക്കോട് റവന്യൂജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാര്‍. നാല് ബസ്സുകളും കൊയിലാണ്ടി