കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീ കോവിൽ പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള ശിലാന്യാസം ഒക്ടോബർ 6ന് നടക്കും.
രാവിലെ 11:20 നും 12 നുംമധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് ശിലാന്യാസ കർമ്മം നിർവഹിക്കും.
ഭക്തജന സഹകരണത്തോടെ നിലവിലെ ശ്രീ കോവിൽ പൂർണമായും പൊളിച്ച് പുനർ നിർമ്മിച്ച ശേഷം മേൽപ്പുര ചെമ്പുപതിക്കാനുള്ള പ്രവൃത്തിയാണ്
ക്ഷേത്രത്തിൽ നടക്കുന്നത്.
തച്ചു ശാസ്ത്ര വിദഗ്ധൻ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ നിർദ്ദേശാനുസരണമാണ് ശ്രീ കോവിൽ പുനർനിർമ്മാണം പുരോഗമിക്കുന്നത്.
ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 2026 ഫെബ്രുവരി 8 മുതൽ 17 വരെയാണ്. ശിവരാത്രി മഹോത്സവത്തിന് മുമ്പ് ശ്രീ കോവിൽ പൂർണ്ണമായും പുതുക്കി നിർമ്മിക്കുവാനുള്ള പരിശ്രമത്തിലാണ് സംഘാടക സമിതി.