കോഴിക്കോട് കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററില്‍ സെന്റര്‍ കോഓഡിനേറ്റര്‍ കം ഡെസ്‌ക് ഏജന്റ്, കാള്‍ സെന്റര്‍ കം ഡെസ്‌ക് ഏജന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: (സെന്റര്‍ കോഓഡിനേറ്റര്‍ കം ഡെസ്‌ക് ഏജന്റ്): അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും കോഴ്സ് പൂര്‍ത്തികരിച്ചിരിക്കണം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 30 വയസ്സ്. കാള്‍ സെന്റര്‍ കം ഡെസ്‌ക് ഏജന്റ്: പ്ലസ് ടു, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും കോഴ്സ് പൂര്‍ത്തീകരിച്ചിരിക്കണം. പ്രായപരിധി: 28 വയസ്സ്. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ നാലിന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ (പി ഒ), കോഴിക്കോട് – 673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0495 2373066.
Latest from Main News
ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം കർശനമാക്കുന്നതിൻ്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പരിശോധന തുടരുന്നു. വൻകിട പ്രിന്റിങ് മറ്റീരിയൽ
30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്. വാഹനം തെന്നിമാറാനും കൂട്ടിയിടിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ, ശ്രദ്ധയോടെയുള്ള
ശബരിമല അന്നദാനത്തിന് പായസത്തോട് കൂടിയുള്ള കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. എരുമേലിയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും
കണ്ണൂർ പയ്യന്നൂരിൽ പൊലിസിന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതികൾക്ക് 20 വർഷം തടവും പിഴയുംശിക്ഷ വിധിച്ചു. പയ്യന്നൂർ നഗരസഭയിലെ എൽ.ഡി.എഫ്







