കൊയിലാണ്ടി നഗരസഭയിലെ സൗത്ത് സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ചലനം മാറ്റൊലി എന്ന പേരിൽ 26, 27 വാർഡുകളിലെ അയൽക്കൂട്ട സംഗമം വരകുന്ന് തൊഴിൽ പരിശീലന കേന്ദ്രത്തിൽ വെച്ച് നടന്നു. ഇരുപത്തിയാറാം വാർഡ് കൗൺസിലർ സിറാജ് വി. എം ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് മെമ്പർ നസ്നി അധ്യക്ഷം വഹിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് ഷീജ (ഐ ആർ ജി) ക്ലാസ് എടുത്തു.
ചലനം മെന്റർ ഷീല വേണുഗോപാൽ വിഷയാവതരണം നടത്തി. ഇരുപത്തിയാറാം വാർഡ് എ. ഡി.എസ് സെക്രട്ടറി ഷഹന സ്വാഗതവും സി.ഡി.എസ് മെമ്പർ പുഷ്പ നന്ദിയും പറഞ്ഞു.