തിരുവനന്തപുരം : നാളെയായി നിശ്ചയിച്ചിരുന്നതായിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് ഒക്ടോബർ 4-ലേക്ക് മാറ്റി. ടിക്കറ്റുകൾ പൂർണ്ണമായും വിൽപ്പന നടത്താൻ കഴിഞ്ഞില്ലെന്നതിനാലും, ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും അഭ്യർത്ഥന പരിഗണിച്ചുമാണ് തീരുമാനം. ചരക്കുസേവന നികുതി മാറ്റവും അപ്രതീക്ഷിതമായ കനത്ത മഴയും വിൽപ്പനയെ ബാധിച്ചതായി റിപ്പോർട്ടുണ്ട്.
ഒന്നാം സമ്മാനം: ₹25 കോടി
രണ്ടാം സമ്മാനം: 20 പേർക്കും വീതം ₹1 കോടി
മൂന്നാം സമ്മാനം: ₹50 ലക്ഷം
ടിക്കറ്റ് വില: ₹500
ഫലം അറിയാൻ www.statelottery.kerala.gov.in സന്ദർശിക്കാം