മുചുകുന്നിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന മഹിള കോൺഗ്രസ് പ്രവർത്തക കെ.സി സരോജിനിയുടെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് മുചുകുന്ന് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗം നടത്തി. ബിജേഷ് ഉത്രാടം സ്വാഗതം പറഞ്ഞ യോഗത്തിൽ പുതിയോട്ടിൽ രാഘവൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് കിഴക്കെയിൽ രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. പപ്പൻ മൂടാടി, എൻ എം പ്രകാശൻ, പൊറ്റക്കാട്ട് ദാമോദരൻ, ചേനോത്ത് രാജൻ, കെ മുകുന്ദൻ, തടത്തിൽ ബാബു, ടി എൻ എസ് ബാബു, ബാലകൃഷ്ണൻ ആതിര, ഹമീദ് പുതുക്കുടി, കെ പി രാജൻ, രജി സജേഷ്, കെ പി ദാക്ഷായണി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു.
