മിൽമയിലെ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ ആശ്രിതർക്ക് സംവരണം ഏർപ്പെടുത്താൻ അനുമതി നൽകി സർക്കാർ

മിൽമയിലെ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ ആശ്രിതർക്ക് സംവരണം ഏർപ്പെടുത്താൻ അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. മിൽമയുടെ മലബാർ, എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലെ സ്ഥിരനിയമനങ്ങളിലാണ് സംവരണം പ്രാബല്യത്തിൽ വരുക. ദീർഘകാലമായുള്ള മേഖലാ യൂണിയനുകളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയും ക്ഷീരകർഷകരുടെ ആശ്രിതർക്ക് അർഹമായ പരിഗണന കിട്ടുകയും ചെയ്യുന്നതാണ് ഈ ഉത്തരവ്.

സംവരണം സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ മിൽമ മേഖലാ യൂണിയനുകളും ക്ഷീരവികസന വകുപ്പ് ഡയറക്ടറും പരിഗണിച്ച ശേഷം മിൽമ മാനേജിങ് ഡയറക്ടർ സർക്കാരിന് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഇതിന് മേഖലാ പൊതുയോഗങ്ങളുടെ അംഗീകാരം നേടണമെന്നും ഉത്തരവിൽ പറയുന്നു. ക്ഷീരകർഷകരുടെ ആശ്രിതർക്ക് നിയമന സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ക്ഷീരമേഖലയ്ക്ക് വലിയ പ്രോത്സാഹനം നൽകുന്നതാണെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.

ഇതിലൂടെ കൂടുതൽ പേരെ ക്ഷീര മേഖലയിലേക്ക് ആകർഷിക്കാനാകും. മിൽമയുടെ 45 വർഷത്തെ ചരിത്രത്തിനിടെ ഉണ്ടായ ഏറ്റവും വിപ്ലവകരമായ ഉത്തരവാണിത്. ഈ തീരുമാനത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷീര സഹകരണ സംഘങ്ങളിലെ അംഗങ്ങളായ കർഷകർക്ക് നേരത്തെ തന്നെ ഈ സംവരണാനുകൂല്യം ലഭിച്ചിരുന്നു. സംസ്ഥാനത്ത് ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങളിലെ എല്ലാ ക്ഷീരകർഷകരെയും ആനുകൂല്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതാണ് നിലവിലെ ഉത്തരവ്.

Leave a Reply

Your email address will not be published.

Previous Story

പ്രൈം അംഗത്വവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് ആമസോണിന് 2.5 ബില്യൺ ഡോളർ പിഴ

Next Story

ലോക വിനോദസഞ്ചാര ദിനം നാളെ – സഞ്ചാരികളേ‍ ഇതിലേ… ഇതിലേ… കൂരാച്ചുണ്ട് വിളിക്കുന്നു

Latest from Main News

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ.04-10-2025*ശനി*ഒ.പി.പ്രധാന ‘ഡോക്ടർമാർ

*കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ.04-10-2025*ശനി*ഒ.പി.പ്രധാന ‘ഡോക്ടർമാർ     *മെഡിസിൻ വിഭാഗം* *ഡോ ഷിജി ‘പി.വി* *ഓർത്തോവിഭാഗം* *ഡോ ജേക്കബ്മാത്യു* *ജനറൽസർജറി* *ഡോ.മഞ്ജൂഷ്

ചുരത്തിലെ പാറയിടിച്ചിലുണ്ടായ പ്രദേശത്ത് മോര്‍ത്ത് സംഘം പരിശോധന നടത്തി

താമരശ്ശേരി ചുരം റോഡില്‍ പാറയിടിച്ചിലുണ്ടായ സ്ഥലത്ത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (മോര്‍ത്ത്) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മോര്‍ത്ത്

സ്വര്‍ണ്ണപ്പാളി മോഷണം; സര്‍ക്കാർ, ദേവസ്വം ബോര്‍ഡ് അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം – കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ശബരിമല സ്വര്‍ണ്ണപ്പാളി മോഷ്ടിക്കാന്‍ അവസരമൊരുക്കിയ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയ്‌ക്കെതിരെ വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ്

മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് അന്തരിച്ചു

തിരുവനന്തപുരം : രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനും നിരൂപകനുമായ ടി.ജെ.എസ്. ജോർജ് (97) അന്തരിച്ചു. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ

കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കല്‍: പേരാമ്പ്രയില്‍ മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ആരംഭിച്ചു

കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ആരംഭിച്ച മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം