പ്രൈം അംഗത്വവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് ആമസോണിന് 2.5 ബില്യൺ ഡോളർ പിഴ

പ്രൈം അംഗത്വവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് ആഗോള ഓൺലൈൻ ഭീമനായ ആമസോൺ 2.5 ബില്യൺ ഡോളർ (ഏകദേശം 22,176 കോടി ഇന്ത്യൻ രൂപ) പിഴയടയ്ക്കും. അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷനുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിനെ തുടർന്നാണ് ഈ തീരുമാനം. ഉപഭോക്താക്കളുടെ വ്യക്തമായ സമ്മതമില്ലാതെ പ്രൈം സബ്സ്ക്രിപ്ഷൻ എടുപ്പിച്ചു. കൂടാതെ അംഗത്വം റദ്ദാക്കുന്നത് മനഃപൂർവം ബുദ്ധിമുട്ടാക്കി എന്നതായിരുന്നു ആമസോണിനെതിരെയുള്ള പ്രധാന ആരോപണം. വെബ്സൈറ്റിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ, ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്ന ഡിസൈൻ തന്ത്രങ്ങൾ ഉപയോഗിച്ച് പ്രൈം അംഗത്വത്തിൽ ചേർക്കുകയായിരുന്നു.

ഒത്തുതീർപ്പ് പ്രകാരം ഉപഭോക്താക്കൾക്ക് സബ്സ്ക്രിപ്ഷൻ നിരസിക്കാനുള്ള ഓപ്ഷൻ വ്യക്തവും എളുപ്പത്തിൽ കാണാവുന്നതുമായ രീതിയിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന വാക്കുകൾ ഉപയോഗിക്കാതെ വേണം വെക്കാൻ. സബ്സ്ക്രിപ്ഷൻ്റെ തുക, ഓട്ടോമാറ്റിക് പുതുക്കൽ, റദ്ദാക്കൽ, നടപടിക്രമങ്ങൾ തുടങ്ങി എല്ലാ പ്രധാന നിബന്ധനകളും ചേരുന്നതിന് മുമ്പ് വ്യക്തമായി വെളിപ്പെടുത്തണം. അംഗത്വം റദ്ദാക്കൽ ബുദ്ധിമുട്ടില്ലാതെ ചെലവില്ലാതെ വേഗത്തിലുള്ള സംവിധാനം ഒരുക്കണം. ഉപഭോക്താക്കൾക്ക് പണം തിരികെ നൽകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരു സ്വതന്ത്ര സൂപ്പർവൈസറെ നിയമിക്കാനും തീരുമാനമായി.

2019 ജൂൺ 23-നും 2025 ജൂൺ 23-നും ഇടയിൽ സിംഗിൾ പേജ് ചെക്ക്ഔട്ട് വഴി പ്രൈമിൽ ചേർന്ന ചില ഉപഭോക്താക്കൾക്ക് ഈ ഓട്ടോമാറ്റിക് റീഫണ്ടിന് അർഹതയുണ്ടാകും. 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന ഐപിഎസിൽ വീണ്ടും വൻ അഴിച്ചുപണി

Next Story

മിൽമയിലെ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ ആശ്രിതർക്ക് സംവരണം ഏർപ്പെടുത്താൻ അനുമതി നൽകി സർക്കാർ

Latest from Main News

രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലേക്കെത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ

ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ

കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം

 കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി.  കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മുഖദാർ സ്വദേശി

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നതിൽ മുന്നറിയിപ്പ് നൽകി കേരള പൊലീസ്

എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങുന്ന സമയത്ത് വണ്ടി കിട്ടിയില്ലെങ്കിൽ നമ്മൾ എല്ലാവരും ചെയ്യുന്ന കാര്യമാണ് വരുന്ന വണ്ടിക്കാരോട് ലിഫ്റ്റ് ചോദിക്കുന്നത്. ഇതിൽ മുന്നറിയിപ്പ്

താമരശ്ശേരി–കൊയിലാണ്ടി റൂട്ടിലോടുന്ന തിരക്കേറിയ ബസുകളിൽ മോഷണം വർധിക്കുന്നു; ജാഗ്രത നിർദേശവുമായി പോലീസ്

ബാലുശ്ശേരി: സ്വർണവില ഉയർന്നതോടൊപ്പം ബസുകളിൽ ആഭരണക്കവർച്ച നടത്തുന്ന സംഘങ്ങൾ സജീവരായി. തിരക്കേറിയ സർവീസുകളിൽ കയറിക്കൂടുന്ന മോഷ്ടാക്കൾ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്ന് ഒളിച്ചോടുകയാണ്.

പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

പി.എസ്.സി കോഴിക്കോട് ഡിസംബര്‍ ആറിന് നടത്താന്‍ നിശ്ചയിച്ച വുമണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ട്രെയിനി (കാറ്റഗറി നമ്പര്‍: 215/2025) തസ്തികയിലേക്കുള്ള