തിക്കോടി: പണി പൂർത്തിയായ ആറുവരിപ്പാതയിൽ തിക്കോടി എഫ്സിഐ ഗോഡൗണിന് സമീപം രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് അടിയന്തര പരിഹാരവുമായി അധികൃതർ രംഗത്തെത്തിയത്.
വഴിയൊരുങ്ങിയെങ്കിലും മഴക്കെടുതിയെത്തുടർന്ന് റോഡിന്റെ നടുവിലുള്ള കോൺക്രീറ്റ് ഡിവൈഡറിൽ വെള്ളം തടഞ്ഞ് നിന്നിരുന്നു. തുടർന്ന്, ഒഴുക്ക് സാധ്യമാക്കാൻ ഡിവൈഡറിൽ വിടവുകൾ ഉണ്ടാക്കി വെള്ളം പുറത്തേക്കൊഴുക്കി.യാത്രക്കാരുടെ സുരക്ഷയ്ക്ക് ദീർഘകാല പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.