ആൻ്റിബയോട്ടിക്ക് മരുന്നുകളുടെ ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്നും കുറിപ്പടി ഇല്ലാതെയുള്ള ആൻ്റിബയോട്ടിക്ക് മരുന്നുകളുടെ ദുരുപയോഗത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് അസി. ഡ്രഗ്സ് കൺട്രോളർ ജയൻ ഫിലിപ്പ് അറിയിച്ചു.
കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ ) അഭിമുഖ്യത്തിൽ കോഴിക്കോട് നടന്ന ഫാർമസിസ്റ്റ്സ് ദിനാഘോഷത്തിൻ്റെ സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ആൻ്റിബയോട്ടിക്ക് മരുന്നുകൾ നിർദേശിക്കപ്പെട്ട കാലയളവിലും കൃത്യതയിലും മാറ്റം വരുത്താതെ കഴിച്ചാൽ മാത്രമേ രോഗം പൂർണ്ണമായും ബേധമാകയുള്ളൂ. ആൻ്റിബയോട്ടിക് മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗത്തിന് ഫാർമസിസ്റ്റുകൾക്ക് മുഖ്യമായ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കെപിപിഎ സംസ്ഥാന പ്രസിഡന്റ് കെ.വി.പങ്കജാക്ഷൻ അദ്ധ്യക്ഷനായി. പ്രശ്സ്ത ഡോക്ടറും സാഹിത്യകാരനുമായ ഡോ. മെഹറൂഫ് രാജ് മുഖ്യാതിഥിയായി. മുൻ അസി. ഡ്രഗ്സ് കൺട്രോളർ ഷാജി.എം.വർഗീസ് ഫാർമസിസ്റ്റ്സ് ദിന സന്ദേശം കൈമാറി. ഫാർമസി കൗൺസിൽ മുൻ അംഗം ഗലീലിയോ ജോർജ് ഫാർമസിസ്റ്റ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.
സംസ്ഥാന ഫാർമസി കൗൺസിൽ അംഗം സണ്ണി. കെ.പി , ഡോ.രാജലക്ഷ്മി. ജി.ആർ, ഡോ.അഞ്ജന ജോൺ, ഡോ.സുജിത് അമ്പ്രഹാം, ടി.പി രാജീവൻ,ലീന.കെ അർഫാക്. കെ.ടി, കെ.പി.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈബ് .ടി, പ്രവീൺ.പി,ജയൻ കോറോത്ത്, ഷറഫുന്നീസ.പി,സിനീഷ്. എൻ എന്നിവർ സംസാരിച്ചു
ആൻ്റിബയോട്ടിക് ദുരുപയോഗ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഫാർമസി കോളേജ് അദ്ധ്യാപകൻ ഡോ: സഞ്ജയ് ശ്രീകുമാർ, പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലെ സജീവ സേവനത്തിന് ഫാർമസിസ്റ്റ് ലീന.കെ. വി എന്നിവരെ ആദരിച്ചു.
ആൻ്റിബയോട്ടിക്കുകളുടെ സുരക്ഷിതമായ ഉപയോഗത്തിൽ ഫാർമസിസ്റ്റിൻ്റെ പങ്ക് എന്ന വിഷയത്തിൽ കോഴിക്കോട് ഗവ. ഫാർമസി കോളേജ് പ്രൊഫസർ മഞ്ജു. സി. എസ് ക്ലാസെടുത്തു. തുടർന്ന് ഫാർമസിസ്റ്റുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.