പൊതുജനരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകളുടെ സേവനം വിലപ്പെട്ടതും നമ്മുടെ ജനകീയാരോഗ്യത്തിൻ്റെ സുരക്ഷിതത്വത്തിന് ഏറെ അനിവാര്യമായതാണെന്നും മുൻ എം.എൽ എ കെ. ദാസൻ അഭിപ്രായപ്പെട്ടു. മരുന്നുകളുടെ സുരക്ഷിതവും ശാസ്ത്രീയവുമായ ഉപയോഗം ഉറപ്പാക്കുക, പൊതുജനാരോഗ്യത്തെ പിന്തുണയ്ക്കുക, താഴ്ന്ന വരുമാനമുള്ളവർക്ക് ചെലവ് കുറഞ്ഞ ആരോഗ്യസേവനം ലഭ്യമാക്കുക തുടങ്ങിയ പരമപ്രധാനമായ മൂല്യങ്ങളിൽ ഊന്നി നിന്നു കൊണ്ടു സേവനമനുഷ്ഠിക്കുന്ന ഫാർമസിസ്റ്റുകൾ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാണെന്നും കെ. ദാസൻ പറഞ്ഞു.
വേൾഡ് ഫാർമസിസ്റ്റ് ഡേ യുടെ ഭാഗമായി കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലും പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷനും എൻജിഒ യൂനിയന്നും സംയുക്തമായി സംഘടിപ്പിച്ച ഫാർമസിസ്റ്റ് ഡേ ജില്ലാതല പരിപാടി കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ. ദാസൻ .തുടർന്ന് നടന്ന മരുന്നും പൊതുജനാരോഗ്യവും എന്ന സംവാദ പരിപാടിയിൽ പ്രൊഫ: ടി.പി കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
സ്റ്റേറ്റ് ഫാർമസി കൗൺസിൽ അംഗങ്ങളായ . ടി.സതീശൻ, സജില.വി.കെ, എൻജിഒ യൂണിയൻ ജില്ലാ സ്‌ക്രട്ടറിയേറ്റ് അംഗം ജിതേഷ് ശ്രീധരൻ എം.പി, ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നവീൻലാൽ പാടിക്കുന്ന് എന്നിവർ സംസാരിച്ചു .
എം .ജീജീഷ് സ്വാഗതം പറഞ്ഞു.
ടി. സതീശൻ ആദ്ധ്യക്ഷത വഹിച്ചു. അതുല്യ അഭി, അഭിനയ ടി.എം, അഖിനഎൻ.കെ, സുലിഷ സജി, സുലനി ടി.എന്നിവർ അവതരിപ്പിച്ച ഫ്ലാഷ് മോബ് പൊതുജനങ്ങളെ ആകർഷിച്ചു.എസ്.ഡി സലീഷ് കുമാർ നന്ദി രേഖപ്പെടുത്തി. രാഖില.ടി.വി,ഷഫീഖ് കൊല്ലം,അരുൺ രാജ് എ.കെ ,റനീഷ് എ. കെ, സജിത കെ,എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി
Latest from Local News
വില്യാപ്പള്ളി-ചേലക്കാട് റോഡ് നിര്‍മാണത്തില്‍ വടകര റീച്ചിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ക്കായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്ലോത്ത് നട
എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:
കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര
നന്തി ബസാര്‍: സത്യസായി ബാബയുടെ ജന്മശതാബ്ദിയുടെ ഭാഗമായി പുട്ടപര്‍ത്തിയില്‍ നിന്നാരംഭിച്ച പ്രേമവാഹിനി രഥയാത്രയ്ക്ക് നന്തി ശ്രീശൈലം സത്യസായി വിദ്യാപീഠത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്