ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെട്ട പാവറ വയലിൽ ബൈപ്പാസ് സമീപം കക്കൂസ് മാലിന്യം തള്ളി. ബൈപ്പാസിനോടനുബന്ധിച്ച് നിർമ്മിച്ച കലുങ്കിനടത്താണ് കക്കൂസ് മാലിന്യം തള്ളിയത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപകാലത്ത് ഇത് രണ്ടാം തവണയാണ് മാലിന്യം തള്ളുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 14 നും മാലിന്യം തള്ളിയിരുന്നു. മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ കൊയിലാണ്ടി പോലീസിലും ചെങ്ങോട്ടൂകാവ് പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
