ആര്യാടൻ മുഹമ്മദ്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു

മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ്‌ നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ഐ എൻ ടി യു സി അഫിലിയേറ്റഡ് യൂണിയൻസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ഗൃഹത്തിൽ നടന്ന അനുസ്മരണ യോഗം ഇന്ദിരാജി സോഷ്യൽ കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡണ്ട് നിസാർ പുനത്തിൽ ഉദ്ഘാടനം ചെയ്തു. പ്രഗത്ഭനായ ഭരണാധികാരിയും, മലബാറിൽ കോൺഗ്രസ്സിന്റെയും ഐ എൻ ടി യു സി യുടെയും അനിഷേധ്യ നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ്‌ മതേതര രാഷ്ട്രീയത്തിന്റെ ഉജ്ജ്വല പ്രതീകമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. മുതിർന്ന ഐ എൻ ടി യു സി നേതാവ് എം കെ ബീരാൻ അധ്യക്ഷത വഹിച്ചു. എം സതീഷ് കുമാർ, എം പി രാമകൃഷ്ണൻ, കെ ദാമോദരൻ, കെ സി അബ്ദുൽ റസാക്ക്, ജബ്ബാർ കൊമ്മേരി, ടി പി സുനിൽ കുമാർ, അജിത്‌ പ്രസാദ് കുയ്യാലിൽ, കെ പി ശ്രീകുമാർ, സന്തോഷ്‌ മുതുവന എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഓണം ബമ്പര്‍ വില്‍പന പൊടിപൊടിക്കുന്നു

Next Story

പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ വയോജന കൂട്ടായ്മ സംഗീത സായന്തനം സംഘടിപ്പിച്ചു

Latest from Local News

അരിക്കുളം യുഡിഎഫ് പിടിക്കുമെന്ന് ഷാഫി പറമ്പിൽ

അരിക്കുളം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വലവിജയം നേടുമെന്ന് ഷാഫി പറമ്പിൽ എംപി. ആറര പതിറ്റാണ്ടുകാലം അരിക്കുളം പഞ്ചായത്ത് ഭരിച്ച ഇടതുദുർഭരണത്തെ അവസാനിപ്പിക്കാൻ

ബലാത്സംഗ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ബലാത്സംഗ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എട്ടാം ദിവസവും ഒളിവിൽ തുടരുന്ന രാഹുലിന് വിധി നിർണായകമാകും. ഇതിനിടെ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ

മലമ്പനി, മന്ത് സ്‌ക്രീനിങ്: റെയില്‍വേ സ്റ്റേഷനുകളില്‍ രാത്രികാല രക്തപരിശോധനാ ക്യാമ്പ് നടത്തി

മലമ്പനി, മന്ത് എന്നിവയുടെ സ്‌ക്രീനിങ്ങിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ എന്‍ട്രി പോയിന്റുകളില്‍